കുറുമ്പിക്കുട്ടിക്ക് പിയാനോ ക്ലാസുമായി ഇളയരാജ; മുത്തശ്ശന്റെയും കൊച്ചുമകളുടെയും വിഡിയോ പങ്കുവച്ച് യുവൻ

Yuvan-ziya-ilayaraja
SHARE

മകൻ യുവൻ ശങ്കർ രാജയുടെ മകള്‍ സിയയെ പിയാനോ വായിക്കാൻ പഠിപ്പിച്ച് സംഗീത ഇതിഹാസം ഇളയരാജ. യുവൻ തന്നെയാണ് മുത്തശ്ശന്റെയും കൊച്ചുമകളുടെയും ക്യൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മുപ്പതു സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടി. 

പിയാനോയ്ക്കു മുന്നിലിരിക്കുന്ന പേരക്കുട്ടിയെ എടുത്തു നിർത്തി പിയാനോയിൽ വിരുലകളമര്‍ത്തി പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഇളയരാജ. എന്നാൽ മുത്തശ്ശന്റെ ‘ക്ലാസി’ൽ ശ്രദ്ധിക്കാതെ അടുത്തുള്ള മേശപ്പുറത്തെ സാധനങ്ങൾ എടുത്ത് കളിക്കുകയാണ് സിയ. ഇടയ്ക്ക് ഇളയരാജ പേരക്കുട്ടിയോടു വർത്തമാനം പറയുന്നുമുണ്ട്. പിയാനോ വായനയിൽ ശ്രദ്ധിക്കാതെ കുറുമ്പ് കാണിക്കുന്ന സിയയെ ഇളയരാജ സ്നേഹപൂർവം തോളിലേറ്റുന്നതും കാണാം. 

ഇളയരാജയുടെയും സിയയുടെയും വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. കുട്ടിക്കുറുമ്പിയെ സംഗീതം പഠിപ്പിക്കുന്ന ഇളയരാജയും മുത്തശ്ശനു മുന്നിൽ കുറുമ്പ് കാണിക്കുന്ന സിയയും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഇരുവരുടെയും ഒരുമിച്ചുള്ള വിഡിയോ പ്രേക്ഷകർക്കു പുത്തൻ അനുഭവമാണ്. വിഡിയോ പങ്കുവച്ചതിന് നിരവധി പേർ യുവൻ ശങ്കർ രാജയെ പ്രശംസിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA