മോഡേൺ എങ്കിൽ മോഡേൺ, നാടൻ എങ്കിൽ നാടൻ, ഇരട്ട ലുക്കില്‍ തിളങ്ങി റിമി; ധാവണിയഴകും ഗൗൺ സ്റ്റൈലും ഹിറ്റ്

rimi-modern
SHARE

ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ധാവണി ധരിച്ച് തലയിൽ പൂവ് ചൂടി നാടൻ പെണ്ണിന്റെ ചേലോടെയാണ് റിമി പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ സിംപിൾ ആഭരണങ്ങളും ഹെയർസ്റ്റൈലും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേരാണ് റിമിയുടെ പുതിയ ചിത്രങ്ങൾക്കു കമന്റുകളുമായെത്തിയത്. താരത്തിന്റെ വേറിട്ട ലുക്ക് ചുരുങ്ങിയ സമയത്തിനകം ആരാധകർക്കിടയിൽ ചർച്ചയായി. 

ഇക്കഴിഞ്ഞ ദിവസം മോഡേൺ ലുക്കിലുള്ള ഗൗൺ ധരിച്ച് റിമി പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. മോഡേൺ വേഷവും നാടന്‍ വേഷവും താരത്തിന് ഒരുപോലെ ഇണങ്ങുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. റിമി വീണ്ടും മെലിഞ്ഞ‍ു സുന്ദരി ആയെന്നും ഓരോ ദിവസം കഴിയുമ്പോഴും താരത്തിനു പ്രായം കുറഞ്ഞു വരികയാണെന്നും ആരാധകർ കുറിച്ചു. റിമി ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. 

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA