മകളുടെ കുഞ്ഞുമടിയിൽ തല വച്ച് കിടന്ന് സിത്താര; ‘ശാന്തം, സ്വസ്ഥം’, ക്യൂട്ട് ചിത്രം വൈറൽ

sithara-sayu
SHARE

മകൾ സായു എന്ന സാവൻ ഋതുവിന്റെ മടിയിൽ തല വച്ച് കിടക്കുന്ന ക്യൂട്ട് ചിത്രവുമായി ഗായിക സിത്താര കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിലത്തിരുന്നുകൊണ്ട് സിത്താര സെറ്റിയിൽ ഇരിക്കുന്ന സായുവിന്റെ മടിയിൽ തല വച്ചിരിക്കുകയാണ്. ചിത്രത്തിൽ ഗായികയുടെ മുഖം ദൃശ്യമല്ല. അമ്മയുടെ ദേഹത്തു കൈകൾ ചേർത്തു വച്ച് കൂളായി ചിരിച്ചു കൊണ്ടിരിക്കുന്ന സായു ആണ് ചിത്രത്തിൽ.

‘സ്വസ്ഥം’ എന്ന അടിക്കുറിപ്പിട്ടാണ് സിത്താര ചിത്രം പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റിനു നിരവധി പേർ പ്രതികരണങ്ങളുമായെത്തി. മകൾക്കൊപ്പം ശാന്തം, സന്തോഷം, നിർവൃതി എന്നു കൂടി സിത്താര ചിത്രത്തിനൊപ്പം കുറിച്ചു. 

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് സാവൻ ഋതു. സായുവിന്റെ ചിത്രങ്ങളും വിഡിയോകളും സിത്താര കൃഷ്ണകുമാർ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ആരോഗ്യകരമായ ആഹാരശീലത്തെക്കുറിച്ച് അവബോധം പകർന്ന് സായു അവതരിപ്പിച്ച ഹ്രസ്വ വിഡിയോ നിരവധി ആസ്വാദകരെ നേടിയിരുന്നു. സിത്താരയെ സായു പാട്ടു പഠിപ്പിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA