ADVERTISEMENT

‘മെഹ്ബൂബി’ എന്ന സംഗീത ആൽബത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘അന്ന് മിന്നൊത്ത ജന്നത്തിൽ’ എന്നു തുടങ്ങുന്ന മൈലാഞ്ചിപ്പാട്ട് വൈദികൻ സവേറിയോസ് തോമസ് ആണ് ആലപിച്ചിരിക്കുന്നത്. ഷാഫി കൊല്ലത്തിന്റെ വരികൾക്ക് തേജ് മെർവിൻ സംഗീതം പകർന്നിരിക്കുന്നു. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഫാ.സവേറിയോസിന്റെ ആലാപനശൈലി ഏറെ ആസ്വാദ്യകമെന്ന് പ്രേക്ഷകർ പ്രതികരിച്ചു. ടെലിവിഷൻ ചാനലുകളിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ഫാ.സവേറിയോസ്. അദ്ദേഹം പാടിയ മാപ്പിളപ്പാട്ടുകള്‍ക്കും സിനിമാഗാനങ്ങള്‍ക്കും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്. 

‘മെഹ്ബൂബി’യിലെ പുതിയ ഗാനം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു മുൻപ് ആൽബത്തിലെ ‘പറയല്ലേ റബ്ബിനോട്’, ‘മക്കത്തുദിത്ത നിലാവിന്റെ’, ‘ചേലൊത്തൊരു ഭാരതനാട്’ എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com