സച്ചി ഇല്ലാത്ത ആദ്യ വിവാഹവാർഷികം; ഓർമകളിൽ നീറി വേദനയോടെ ഭാര്യയുടെ പാട്ട്

sachy-wife
SHARE

അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. യുവസംവിധായിക ആയിഷ സുൽത്താന ആണ് പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സച്ചി ബാക്കി വച്ചു പോയ കർമം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തുകയാണെന്ന് ആയിഷ പറയുന്നു. സച്ചിയുടെയും സിജിയുടെയും വിവാഹവാർഷിക ദിനത്തിലാണ് ആയിഷ പാട്ട് പുറത്തു വിട്ടത്. ‘നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ’ എന്ന ഗാനമാണ് സിജി ആലപിച്ചത്.  

‘ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയിൽ നിന്നും ആരും ഒരിക്കലും നമ്മെ വിട്ടു പോകില്ല. അവരുടെ ഓർമകളും അവർ ചെയ്ത കർമങ്ങളും ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ, അവർ പറയാൻ ബാക്കിവച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്. ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാകുമ്പോഴാണ് ആ ബാക്കിവച്ച കർമങ്ങൾ ഏറ്റെടുത്തു ചെയ്യാനുള്ള ശക്തി നമുക്ക് ഉണ്ടാകുന്നത്. സച്ചി സർ ബാക്കി വച്ചു പോയ കർമം സിജി ചേച്ചിയിലൂടെ നമ്മിലേയ്ക്ക് എത്തും, ഉറപ്പ്’, പാട്ടിന്റെ വിഡിയോ പങ്കുവച്ച് ആയിഷ സുൽത്താന കുറിച്ചു. 

പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. സച്ചിയുടെ ഓർമച്ചിത്രങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ആണ് സച്ചി അപ്രതീക്ഷിതമായി വിട പറഞ്ഞത്. ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA