ADVERTISEMENT

യുവതാരം അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ പാട്ടു വിഡിയോ വൈറലാകുന്നു. യൂക്കലേലയിൽ ഈണമിട്ട് ‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അഹാന പാടുന്നത്. ഒരു പാട്ട് പാടാൻ ശ്രമിക്കുകയാണെന്നും യൂക്കലേല ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നത് തനിക്കേറെ ഇഷ്ടമാണെന്നും കുറിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. 

ഒരു മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വിഡിയോയിലെ അഹാനയുടെ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായി. കറുത്ത നിറത്തിലുള്ള പ്രിന്റഡ് സാരിയാണു താരം ധരിച്ചത്. 

പാട്ടും ഡാൻസുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാന കൃഷ്ണ. ഇതിനു മുൻപും യൂക്കലേലയുടെ സംഗീതത്തിനൊപ്പം താരം പാട്ടു പാടിയിട്ടുണ്ട്. അഹാനയ്ക്കു പ്രിയപ്പെട്ട ലില്ലി പൂക്കൾ വരച്ചു സുന്ദരമാക്കി ആർട്ടിസ്റ്റ് ഫാത്തിമ ഹക്കീം സമ്മാനമായി നൽകിയതാണ് യൂക്കലേല. അപ്രതീക്ഷിത സമ്മാനത്തിനു നന്ദി പറഞ്ഞ് അഹാന സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com