ADVERTISEMENT

കാറൊഴിഞ്ഞ പുലരിക്കായി പ്രതീക്ഷയോടെ നജീം അർഷാദിന്റെ ‘ഹോപ്’. കോവിഡ് 19 ഭീതി പരത്തുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചുകൊണ്ട് ജാഗ്രതയുടെ ആഹ്വാനം പകരാനാണ് നജിം അർഷാദും കൂട്ടരും ചേർന്ന് ഈ സംഗീത ആൽബം ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

മഹാമാരിയുടെ വ്യാപനത്തിൽ അനവധി പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായിരിക്കുന്നത്. നാളെ എന്താകുമെന്ന അനിശ്ചിതത്വത്തിലിരിക്കുന്ന പ്രിയപ്പെട്ടവർക്കായി പ്രതീക്ഷയുടെ തിരിനാളം തെളിക്കുക എന്ന ഉദ്ദേശത്തോടെ ഒരുകൂട്ടം സംഗീതജ്ഞർ ഒത്തുചേർന്നപ്പോഴാണ് ‘ഹോപ്’ എന്ന ഈ മനോഹര ഗാനം യാഥാർഥ്യമായത്. നജീം അർഷാദ്, ജയദേവൻ, അഡ്വ. ഗായത്രി, അനാമിക എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്രീരാഗ് സുരേഷ് ആണ്. യദുകൃഷ്ണൻ, നിതിൻ നോബിൾ എന്നിവരുടേതാണ് വരികൾ. പ്രശസ്ത തബലിസ്റ്റ് സുരേഷ് കൃഷ്ണൻ നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം എസ് കെ ആർ സ്റ്റുഡിയോസ് ആണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.

മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ നജിം അർഷാദിന്റെ ഭാവസാന്ദ്രമായ ആലാപനവുമായി "രാവുപോലെ മൂകമായി കാലമിന്നിതാ" എന്ന ഈ സംഗീത ആൽബം ഇപ്പോൾ യൂട്യൂബിൽ ഹിറ്റ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com