ADVERTISEMENT

‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ‘തെയ്തക തെയ്തക’ പാട്ടിനൊപ്പം ചുവടുവച്ച് നടി കൃഷ്ണപ്രഭയും അമ്മയും. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. പാട്ടിനൊപ്പം അതിഗംഭീരമായി കൃഷ്ണപ്രഭ ചുവടുവയ്ക്കുമ്പോൾ കട്ടയ്ക്കു കൂടെ നിൽക്കുന്ന അമ്മയെയാണ് വിഡിയോയിൽ കാണാനാകുക. 

അമ്മ–മകൾ കോംബോയ്ക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടിയാണ്. വർക്കൗട്ടിനിടെയാണ് ഇരുവരും രസകരമായി ചുവടുവച്ചത്. വിഡിയോ കണ്ട് നിരവധി പേർ ഇരുവരെയും പ്രശംസിച്ചു കമന്റുകളുമായെത്തി. ജോജു ജോർജ്, ആര്യ, അൻസിബ ഹസ്സൻ, സരയു, സ്നേഹ ശ്രീകുമാർ, നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി തുടങ്ങിയവരാണ് കൃഷ്ണപ്രഭയെയും അമ്മയെയും പ്രശംസിച്ചത്. ‘എനർജറ്റിക് ആയ അമ്മയും മകളും’ എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

റിലീസ് ചെയ്തു ചുരുങ്ങിയ സമയത്തിനകെ നിരവധി ആസ്വാദകരെ നേടിയ പാട്ടാണ് ‘കുടുക്ക് 2025ലെ ’ ‘തെയ്തക തെയ്തക’. ചിത്രത്തിലെ പ്രധാന താരങ്ങളായ ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും ചേർന്ന് പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ വൈറലായിരുന്നു. ‘കുടുക്ക് 2025’ സിനിമയിലെ നായകനും നായികയും ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന അടിക്കുറിപ്പോടെയായിരുന്നു ഇരു താരങ്ങളുടെയും പോസ്റ്റ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com