ADVERTISEMENT

ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ് സ്വന്തമാക്കി മലയാളി സംഗീതജ്ഞൻ ജയദേവന്‍ നായര്‍. ഏറ്റവും മികച്ച സംഗീതസംവിധായകനു നല്‍കുന്ന 'ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍' വിഭാഗത്തിലെ പുരസ്കാരമാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ന്‍സും സെര്‍ഗി വെല്‍ബൊവെറ്റ്‌സും ചേര്‍ന്നു സംവിധാനം ചെയ്ത F. E. A. R. (ഫേസ് എവരിതിങ് ആന്റ് റൈസ്) എന്ന ആനീ കോശിയുടെ ചിത്രത്തിനാണ് പുരസ്കാരം. കനേഡിയന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാദമിയാണ് നൽകുന്നത്.

ഹോളിവുഡ് നോര്‍ത്ത് ഫിലിം പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണേന്ത്യക്കാരന്‍ ആണ് ജയദേവന്‍. ഗാനരചയിതാവും സാഹിത്യകാരനുമായിരുന്ന അഭയദേവിന്റെ കൊച്ചു മകനാണ് ജയദേവൻ. വയലിനിസ്റ്റ് ആയ അദ്ദേഹം ഡോ. ബാലമുരളീകൃഷ്ണ, കെ.ജെ.യേശുദാസ്, ടി.എം. കൃഷ്ണ, അരുണ, സായിറാം, പി. ഉണ്ണികൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭരായ സംഗീതജ്ഞര്‍ക്കൊപ്പം അന്താരാഷ്ട്ര വേദികളില്‍ കച്ചേരികളില്‍ വയലിന്‍ വായിച്ചിട്ടുണ്ട്. ജയദേവന്റെ കര്‍ണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുമുള്ള പത്തോളം ആല്‍ബങ്ങള്‍ ഇന്‍വിസ് മള്‍ട്ടി മീഡിയ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയിലെ ടൊറന്റോ സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനായ ജയദേവന്‍ കാല്‍ നൂറ്റാണ്ടായി കാനഡയിലാണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com