ADVERTISEMENT

വജ്രഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കേരളസർക്കാർ തിരുവന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ 2020 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ സംഗീതസംവിധാന മത്സരത്തിൽ ആലപ്പുഴ സ്വദേശി ഗൗതം വിൻസന്റ് ഒന്നാംസ്ഥാനം നേടി. സംഗീതസംവിധായകനും ഗായകനുമായ ജാസിഗിഫ്റ്റ് ആണ് വിജയിയെ പ്രഖ്യാപിച്ചത്. ‘കേരളം കാത്തിരുന്ന യുവസംഗീതസംവിധായകൻ’ എന്നാണ് ജാസി ഗിഫ്റ്റ് ഗൗതം വിൻസെന്റിനെ വിശേഷിപ്പിച്ചത്. 

ചെറുപ്രായം മുതൽ സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന ഗൗതം നെഹ്റുട്രോഫി വള്ളംകളിക്കുവേണ്ടി രണ്ടു പ്രാവശ്യം പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് പുറത്തിറക്കിയ ‘ഓണംവന്നേ’ എന്ന സംഗീത ആൽബം ശ്രദ്ധേയമായിരുന്നു. വിജയ് യേശുദാസ്, എം.ജി.ശ്രീകുമാർ, അൽഫോൻസ്, വിധു പ്രതാപ്, ഗായത്രി, നിത്യ മാമ്മൻ തുടങ്ങിയ‌ ഗായകർ ഗൗതം വിൻസെന്റിന്റെ ഈണത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 99 സോങ്സിന്റെ കവർസോങ് മത്സരത്തിൽ പങ്കെടുക്കുകയും 10 വിജയികളിൽ ഒരാളായി മാറുകയും ചെയ്തയാളാണ് ഗൗതം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com