ADVERTISEMENT

മഹാമാരിയുടെ പിടിയിലമർന്ന് ഇരുൾ മൂടിയ ഈ കാലം പിന്നിട്ട് പ്രതീക്ഷയുടെ പുതു വെളിച്ചം വീശുമെന്നോർമിപ്പിച്ച് ‘പുതിയൊരു പുലരി’ സംഗീത വിഡിയോ. ജൈസ് ജോണ്‍ ആണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നേഹ നായർ ഗാനം ആലപിച്ചിരിക്കുന്നു. ചിറ്റൂർ ഗോപിയുടേതാണു വരികൾ. സ്ത്രീപക്ഷ വീക്ഷണത്തിലൂന്നിയാണ് പാട്ടൊരുക്കിയിരിക്കുന്നതെന്ന് പിന്നണിപ്രവർത്തകർ വ്യക്തമാക്കുന്നു. 

വ്യത്യസ്തമായ ദൃശ്യാവിഷ്കാരവുമായാണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിയത്. പാട്ട് നേരത്തെ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ജൈസ് ഉപരിപഠനത്തിനായി പോയതോടെ റിലീസ് നീണ്ടു പോവുകയായിരുന്നു. പഠനത്തിനായി സംഗീതജീവിതത്തിൽ ചെറിയ ഇടവേളയെടുത്ത ജൈസ് ഇപ്പോൾ വീണ്ടും കലാരംഗത്തു സജീവമായിരിക്കുകയാണ്. ജൈസ് തന്നെയാണ് ‘പുതിയൊരു പുലരി’യുടെ നിർമാതാവ്. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് ഇതിനോടകം നിരവധി ആസ്വാദരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com