പേടിച്ചുവിറച്ച് കണ്ണടച്ചിരുന്ന് റിമി ടോമി; വാക്സീൻ സ്വീകരിച്ച അനുഭവം പറഞ്ഞ് താരം

rimi-vaccine
SHARE

കോവിഡ് വാക്സീൻ സ്വീകരിച്ച് ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. വാക്സീന്റെ ആദ്യ ഡോസ് ആണ് താരം എടുത്തത്. വാക്സീൻ എടുക്കുന്നതിന്റെ ചിത്രം ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം റിമി കുറിച്ച വാക്കുകളും ശ്രദ്ധേയമായി. പേടിയോടെ കണ്ണടച്ചിരിക്കുന്ന റിമിയാണ് ചിത്രത്തിൽ. സാധാരണയായി ഇൻജക്‌ഷൻ എടുക്കുന്നതു തനിക്കു പേടിയാണെന്ന് റിമി കുറിച്ചു. 

‘കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കണ്ട. സാധാരണ ഇൻജക്‌ഷൻ പോലെ തന്നെയെയുള്ളു. എക്സ്പ്രഷൻ കൂടുതലിട്ടതല്ലാട്ടോ. ഇൻജക്‌ഷൻ പൊതുവേ ഇത്തിരി പേടിയാണ്’, ചിത്രത്തിനൊപ്പം റിമി കുറിച്ചു. 

എല്ലാാവരും ഉടനെ തന്നെ വാക്സീൻ സ്വീകരിക്കണം എന്നുകൂടി ഓർമിപ്പിച്ചാണ് റിമി ടോമി പോസ്റ്റ് അവസാനിപ്പിക്കുന്നത്. റിമിയുടെ പോസ്റ്റിന് രസകരമായ കമന്റുകളാണു ലഭിക്കുന്നത്. ഇതിനു മുൻപ് നിരവധി താരങ്ങൾ വാക്സീൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA