ADVERTISEMENT

സായ് പല്ലവിയുടെ പുതിയ പാട്ടിനു ചുവടുവച്ച് യുവതാരം അനുപമ പരമേശരൻ. ശേഖർ കമ്മുല സംവിധാനം ചെയ്ത് സായ് പല്ലവിയും നാഗചൈതന്യയും അഭിനയിച്ച ‘ലവ് സ്റ്റോറി’യിലെ ഹിറ്റ് ഗാനമായ ‘സംരംഗ ധരിയ’യ്ക്കൊപ്പമാണ് അനുപമയുടെ ഡാൻസ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചയായാണ് താരത്തിന്റെ ഡാൻസ് വിഡിയോ പുറത്തു വന്നത്. 

അനുപമ പരമേശ്വരനും നിഖിൽ സിദ്ധാർഥയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘18 പേജസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ‌‌യാണ് ഇൗ വിഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിനായി തയ്യാറെടുത്തു നിൽക്കവെ പശ്ചാത്തലത്തിൽ കേട്ട പാട്ടിനൊപ്പം അനായാസമായി ചുവടുവയ്ക്കുകയാണ് അനുപമ. 

നിഖിൽ സിദ്ധാർഥയാണ് രസകരമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. താൻ ജീവിതത്തിൽ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരിൽ ഒരാളാണ് അനുപമയെന്ന് വിഡിയോ പങ്കുവച്ച് നിഖിൽ കുറിച്ചു. അനുപമയും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോയ്ക്കു പിന്നാലെ നിരവധി പേരാണു പ്രതികരണങ്ങളുമായെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com