വേറിട്ട ആശയവുമായി ശാന്തി ബാലചന്ദ്രന്റെ മ്യൂസിക്കല്‍ ആൽബം; ടീസർ പുറത്ത്

Oblivion-musical-album
SHARE

കോവിഡ് കാലത്ത് വേറിട്ട ആശയാവിഷ്കാരമൊരുക്കി സംഗീത വിഡിയോയുമായി നടി ശാന്തി ബാലചന്ദ്രൻ. ‘ഒബ്‌ലിവിയൻ’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കുന്നത്. തികച്ചും വ്യത്യസ്തത നിറച്ചൊരുക്കിയ പാട്ടിന്റെ ടീസർ റിലീസ് ചെയ്തു. മനോരമ മ്യൂസിക് ആണ് വിഡിയോ പ്രേക്ഷകർക്കരികിൽ എത്തിച്ചത്. 

അശ്വിൻ രഞ്ജു ആണ് ആൽബത്തിനു സംഗീതം പകർന്നത്. യുവ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ മനു മഞ്ജിത്ത് പാട്ടിനു വരികൾ കുറിച്ചു. മകച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്ന വിഡിയോയുടെ സംവിധാനം ഡൊമിനിക്  അരുൺ ആണ് നിർവഹിക്കുന്നത്. നിമിഷ് രവി ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ശ്രീനാഥ് എസ് എഡിറ്റിങ് നിർവഹിച്ചു. 

പാട്ടിന്റെ ടീസർ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പിന്നണിപ്രവര്‍ത്തകരെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. വിഡിയോ ഗാനത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ആസ്വാദകപക്ഷം. ഈ മാസം 11നാണ് പാട്ടിന്റെ റിലീസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA