ADVERTISEMENT

പിന്നണി ഗായകൻ നജിം അർഷാദിന്റെ ജന്മദിനമായിരുന്നു ഇന്നലെ. നിരവധി പേരാണ് നജീമിനു പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. ഇതിനിടെ ഗായകൻ പങ്കുവച്ച ഒരു പോസ്റ്റും ചർച്ചയായിക്കഴിഞ്ഞു. സ്വയം പിറന്നാള്‍ ആശംസിച്ച് നജിം പങ്കുവച്ച പോസ്റ്റ് ആണ് വൈറലായത്. 

‘ഞാൻ കൂടി ആശംസിക്കാം. ഹാപ്പി ബെർ‍ത്ത്ഡേ ടു മി’ എന്നാണ് നജിം അർഷാദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം പിറന്നാൾ സ്പെഷൽ ചിത്രവും പങ്കുവച്ചിട്ടുണ്ട്. നജീമിന്റെ പോസ്റ്റ് വൈറലായതോടെ പിറന്നാൾ മംഗളങ്ങൾക്കൊപ്പം രസകരമായ കമന്റുകളുമായി ആരാധകർ എത്തി. എല്ലാവരുടെയും ആശംസകൾക്കും പ്രാർഥനകൾക്കും നജിം അർഷാദ് നന്ദിയും സ്നേഹവും അറിയിച്ചിട്ടുമുണ്ട്. 

അടുത്തിടെ ഭാര്യ തസ്നിയുടെ പിറന്നാളിന് ആശംസകൾ നേർന്ന് നജിം അർഷാദ് പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വൈറലായിരുന്നു. ഭാര്യയുടെ പിറന്നാളിനോടനുബന്ധിച്ച് ആഘോഷങ്ങളുട പ്രത്യേക വിഡിയോയും നജീം ഒരുക്കിയിരുന്നു. ‘ലോക്ക് ഡൗൺ സമയത്തെ ചെറിയ പിറന്നാൾ ആഘോഷം’ എന്നു കുറിച്ചായിരുന്നു ഗായകന്റെ പോസ്റ്റ്. റിയാലിറ്റി ഷോ വിജയിയായി എത്തി പിന്നണിഗാനരംഗത്തു സജീവമായ ഗായകനാണ് നജിം അർഷാദ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com