പ്രണയവും വിരഹവും പറഞ്ഞ് ‘കുറിഞ്ഞി’; ഹൃദയം തൊട്ടൊരു സംഗീത വിഡിയോ

kurinji-song
SHARE

ശാന്തമായൊഴുകിയെത്തി ആസ്വാദകഹൃദയങ്ങളെ തൊട്ട് ‘കുറിഞ്ഞി’ സംഗീത വിഡിയോ. നഷ്ടപ്രണയം മനസ്സിൽ ഒരു നോവായി കൊണ്ടുനടക്കുന്നവരുടെ നേർക്കാഴ്ചയാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. നജിം അർഷാദ് ആണ് ഈ ഹൃദ്യമായ മെലഡി ആലപിച്ചിരിക്കുന്നത്. അനീഷ് ഇന്ദിരാ വാസുദേവ് ഈണമൊരുക്കിയ പാട്ടിനായി വരികൾ കുറിച്ചത് എം വി എൻ, ശ്രീനാഥ് കെ പി എന്നിവർ ചേർന്നാണ്.

സു സുധി വാത്മീകം എന്ന രഞ്ജിത് ശങ്കർ-ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി നാരായണൻ ആണ് പാട്ടിലെ നായിക. സ്വാതിയെ കൂടാതെ വിനയചന്ദ്രൻ, ആർ ജെ വിജയ്, സുജിത് എം ആർ എന്നിവരും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. രഞ്ജന കെ ആണ് വിഡിയോയുടെ സംവിധാനം നിർവഹിച്ചത്. ഛായാഗ്രാഹകൻ സോണി സെബാൻ. ബാസിദ് അൽ ഗസാലി എഡിറ്റിങ് നിർവഹിച്ചു. 

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആദ്യ കേൾവിയിൽത്തന്നെ പാട്ട് മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. പാട്ട് കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു എന്നും പ്രേക്ഷകർ കുറിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA