ADVERTISEMENT

ഗായിക സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഹ്രസ്വ വിഡിയോ വൈറലാകുന്നു. മകൾ സായു എന്ന സാവൻ ഋതുവിന്റെ പിറന്നാൾ ദിനത്തിലാണ് മകൾക്കൊപ്പമുള്ള ക്യൂട്ട് വിഡിയോയുമായി സിത്താര എത്തിയത്. മകളെ മടിയിൽക്കിടത്തി കൊഞ്ചിച്ച് ഉമ്മവയ്ക്കുന്ന സ്നേഹാർദ്ര നിമിഷങ്ങളാണു ദൃശ്യങ്ങളിൽ. വിഡിയോയ്ക്കൊപ്പം സിത്താര കുറിച്ച വാക്കുകളും ശ്രദ്ധേയമായി. 

സായുവിന്റെ എട്ടാം പിറന്നാളായിരുന്നു ഇന്നലെ. വിധു പ്രതാപ്, റിമി ടോമി, വിനയ് ഫോർട്ട്, രചന നാരായണ‍ൻകുട്ടി, മൃദുല വാരിയർ, പാർവതി ആർ.കൃഷ്ണ, രഞ്ജിനി ജോസ്, വിജയ് യേശുദാസ് തുടങ്ങി നിരവധി പേരാണ് സായുവിനു പിറന്നാൾ മംഗളങ്ങൾ നേർന്നു കമന്റുകളുമായെത്തിയത്. സായുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും വൈറലായിക്കഴിഞ്ഞു. 

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് സാവൻ ഋതു. സായുവിന്റെ ചിത്രങ്ങളും വിഡിയോകളും സിത്താര ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകളുടെ മടിയിൽ തലചേർത്തു കിടക്കുന്ന സിത്താരയുടെ ചിത്രം വൈറലായിരുന്നു. അമ്മയുടെ ദേഹത്തു കൈകൾ ചേർത്തു വച്ച് കൂളായി ചിരിച്ചു കൊണ്ടിരിക്കുന്ന സായു ആണ് ചിത്രത്തിൽ. മാതൃദിനത്തിൽ സിത്താരയ്ക്കു കൂട നിറയ സമ്മാനവുമായെത്തിയ സായുവിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com