ADVERTISEMENT

കോവിഡ് കാലത്ത് വേറിട്ട ആശയാവിഷ്കാരവുമായി നടി ശാന്തി ബാലചന്ദ്രൻ ഒരുക്കിയ ‘ഒബ്‌ലിവിയൻ’ സംഗീത വിഡിയോ പുറത്തിറങ്ങി. സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ ആണ് പാട്ട് പുറത്തിറക്കിയത്. റഹ്മാൻ ആദ്യമായി റിലീസ് ചെയ്യുന്ന മലയാളം ഗാനമാണിത്. പാട്ടിന്റെ ടീസർ പുറത്തിറങ്ങിയതു മുതൽ വിഡിയോ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു സംഗീതപ്രേമികൾ. മനോരമ മ്യൂസിക് ആണ് വിഡിയോ പ്രേക്ഷകർക്കരികിൽ എത്തിച്ചത്. 

അശ്വിൻ രഞ്ജു ആണ് ആൽബത്തിനു സംഗീതം പകർന്നത്. യുവ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ മനു മഞ്ജിത്ത് പാട്ടിനു വരികൾ കുറിച്ചു. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്ന വിഡിയോയുടെ സംവിധാനം ഡൊമിനിക്  അരുൺ ആണ് നിർവഹിച്ചിരിക്കുന്നത്. നിമിഷ് രവി ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ശ്രീനാഥ് എസ് ആണ് എഡിറ്റിങ് നിർവഹിച്ചത്. 

‘ഒബ്‌ലിവിയൻ’ ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പിന്നണിപ്രവര്‍ത്തകരെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. പ്രമുഖരുൾപ്പെടെയുള്ളവർ പാട്ട് പങ്കുവച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com