നഴ്സുമ്മാരോടു മിണ്ടിപ്പറഞ്ഞ് റിമി, സൂചി തൊട്ടപ്പോൾ കരച്ചിൽ; ‘ഒരു വാക്സീൻ കുടുംബം’ വിഡിയോ

Rimi-tomy-family1
SHARE

കോവിഡ് വാക്സീന്റെ ആദ്യഡോസ് സ്വീകരിക്കാൻ പോയതിന്റെ ദൃശ്യങ്ങൾ കൂട്ടിച്ചേര്‍ത്ത് സ്പെഷല്‍ വിഡിയോയുമായി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. റിമിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. കുടുംബാംഗങ്ങളോടൊപ്പം വാക്സീൻ സ്വീകരിക്കാൻ പോയതിന്റെ മുഴുവൻ രംഗങ്ങളും റിമി വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

റിമിക്കൊപ്പം സഹോദരൻ റിങ്കു, റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്ത, മുക്തയുടെ സഹോദരി ദോഷി, റിമിയുടെ സഹോദരി റീനു എന്നിവരാണ് വാക്സീൻ സ്വീകരിക്കാൻ പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റിമി വിഡിയോ പകർത്തിയത്. തുടർന്ന് ആശുപത്രിയിലെത്തി വാക്സീൻ സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആശുപത്രിയിലെത്തി നഴ്സുമ്മാരോടു വർത്തമാനമൊക്കെ പറഞ്ഞ റിമി സൂചി കണ്ടപ്പോൾ പേടിച്ചു. കുറച്ചു നേരം നീണ്ട മാനസിക തയ്യാറെടുപ്പിനു ശേഷമാണ് വാക്സീന്‍ എടുത്തത്. ‘തനിക്കു സൂചി പേടിയാണെന്നും എക്സ്പ്രഷൻ കണ്ട് ആരും പേടിക്കേണ്ടതില്ലെന്നും സാധാരണ ഇൻജക്‌ഷൻ എടുക്കുന്നതു പോലെ തന്നെയാണെന്നും റിമി പറഞ്ഞു. എല്ലാവരും എത്രയും വേഗം വാക്സീൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും റിമി ടോമി വിവരിച്ചു. 

വാക്സീൻ എടുത്ത ശേഷം ആദ്യമൊന്നും മറ്റ് അസ്വസ്തതകൾ തോന്നിയില്ലെങ്കിലും പിറ്റേ ദിവസം രാവിലെ മുതൽ തനിക്കു പനിയും ശരീര വേദനയും അനുഭവപ്പെട്ടു എന്ന് റിമി പറഞ്ഞു. തന്റെ കൂടെ വാക്സീൻ എടുത്ത മറ്റു കുടുംബാംഗങ്ങൾക്കൊന്നും അത്തരത്തിൽ കാര്യമായ ബുദ്ധിമുട്ട് ഉണ്ടായില്ലെന്നും താരം വിഡിയോയിലൂടെ അറിയിച്ചു. ‘ഒരു വാക്സീൻ കുടുംബം’ എന്ന പേരിൽ പുറത്തിറക്കിയ വിഡിയോ ഇതിനോടകം നിരവധി പേരാണു കണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA