നൈറ്റ് പാർട്ടി മൂഡില്‍ ആടിത്തിമിർത്ത് വിജയ്‌യുടെ മകൻ സഞ്ജയ്; വൈറൽ വിഡിയോ

Vijay-son-new
SHARE

തിരശീലയിൽ നടൻ വിജയ് നൃത്തം ചവിട്ടുമ്പോൾ തിയറ്റുകൾ ഇളകി മറിയാറുണ്ട്. എന്നാൽ ആരാധകർ ഇപ്പോൾ കയ്യടിക്കുന്നത് വിജയുടെ ഡാൻസ് കണ്ടിട്ടല്ല. താരത്തിന്റെ മകൻ സഞ്ജയുടെ നൃത്തം കണ്ടിട്ടാണ്. സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും സഞ്ജയ്ക്ക് ആരാധകർ ഏറെയാണ്. 

സുഹൃത്തുക്കൾക്കൊപ്പം രാത്രി യാത്ര ആസ്വദിച്ച് പാട്ടും ഡാൻസുമായി ആഘോഷിക്കുന്ന സഞ്ജയ്‌യുടെ വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനത്തിനകത്തിരുന്നു പാട്ടിനൊപ്പം മതിമറന്നാടുകയാണ് സഞ്ജയ്. 

വിഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ സമൂഹമാധ്യമലോകം ഏറ്റെടുത്തുകഴിഞ്ഞു. അച്ഛനെപ്പോലെ തന്നെ മകനും അസാധ്യ ഡാൻസർ ആണെന്നാണ് വിഡിയോയ്ക്കു ലഭിക്കുന്ന കമന്റുകൾ. സഞ്ജയ് സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ പഴയ വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA