ADVERTISEMENT

മരണത്തോടു അടുത്ത് ജീവിക്കുന്ന ഒരു യുവാവിന്റെ ഓർമകളും, കാഴ്ചപ്പാടും മാറിമറയുന്ന ചിത്രങ്ങളായി നിറയുകയാണ് 'ഒബ്ലിവ്യൻ' അഥവാ വിസ്മൃതി എന്ന ഈ സംഗീത ആൽബത്തിൽ. ഈ ഗണത്തിൽ മലയാളത്തിലെ ആദ്യ പര്യവേക്ഷണ മ്യൂസിക്ക്‌ വീഡിയോ ആയിരിക്കും ഒബ്ലിവ്യൻ എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. മനു മഞ്ജിത് എഴുതിയ വരികൾക്ക് അശ്വിൻ രഞ്ജു സംഗീതം നൽകിയ ‘ഒബ്ലിവ്യൻ’ വിഖ്യാത സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ പ്രകാശനം ചെയ്തു.

ഒബ്ലിവ്യണിന്റെ ആശയം ആരംഭിക്കുന്നത് ആദ്യ ലോക്ഡൗൺ കാലയളവിലാണ് പിന്നീട് ലോക്ഡൗൺ പിൻവലിച്ച ഘട്ടത്തിലാണ് ദ്രുതഗതിയിൽ ഈ ആശയം വികസിക്കുന്നതും. ‘കോവിഡ് അനിശ്ചിതത്വം വരുത്തി വെച്ച ഉത്കണ്ഠയിൽ നിന്ന് ഞങ്ങൾക്കെല്ലാവർക്കും വളരെ ആവശ്യമായ ഇടവേള നൽകിയത് ഒബ്ലിവ്യൻ ആണ്. ഇത് പ്രേക്ഷകരിലേക്ക്‌ എത്തിക്കാൻ സാധിച്ചു എന്നത് വളരെ സന്തോഷം നൽകുന്നുണ്ട്’–തരംഗം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഡൊമിനിക് അരുൺ പറഞ്ഞു.

ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന മ്യൂസിക് വിഡിയോയുടെ ആശയം ശാന്തി ബാലചന്ദ്രന്റേതാണ്. ഒബ്ലിവ്യണിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ശാന്തി. ലൂക്ക, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച ഛായാഗ്രാഹകന്‍ നിമിഷ് രവിയാണ് മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് ഈ വിഡിയോയിൽ മാന്ത്രികത വിരിക്കുന്നത്. സിദ്ധാർഥ് വർമ്മ, ലക്ഷ്മി മരക്കാർ, കാർത്തിക നായർ, ഐറീൻ ജോസ്, ജെസ്സ് സ്വീജൻ, ഇമ്മാനുവേൽ കുര്യൻ, സനൽ മോഹൻ, ആഷ്‌ളി ഐസക്ക് എബ്രഹാം, വൈശാഖ് ശങ്കർ എന്നിവരാണ് മ്യൂസിക് വിഡിയോയിലെ പ്രധാന അഭിനേതാക്കൾ.

‘ഒബ്ലിവ്യണിന്റേതു രസകരമായ ഒരു സംഗീത യാത്രയാണ്. അതിന് ആഴമേറിയതും ആകർഷകവുമായ ഒരു ആത്മാവ് ഉണ്ട്. ശ്രോതാക്കൾക്ക് വ്യത്യസ്തമായ വികാരങ്ങളും, ഏകാന്തതയുടെ പ്രത്യേക അവബോധവും പ്രേക്ഷകരിൽ അനുഭവപ്പെടുതാൻ ഒബ്ലിവ്യണിനു സാധിക്കും–സംഗീതം നൽകിയ അശ്വിൻ രഞ്ജു പറയുന്നു. തരംഗം എന്ന സിനിമയിലെ ഹിറ്റ് സിംഗിൾ‘ മിന്നുന്നുണ്ടേ മുല്ലപോലെ’ എന്ന പാട്ടിന്റെ സംഗീതം നിർവ്വഹിച്ചതും അശ്വിൻ രഞ്ജുവാണ്. 

തീവണ്ടി, ഗോദ, തരംഗം, ആനന്ദം എന്നീ ചിത്രങ്ങളുടെ ഗാന രചയിതാവായ മനു മഞ്ജിത്താണ് ഒബ്ലിവ്യണിന്റെ ഗാന രചന നിർവ്വഹിച്ചിരിക്കുന്നത്. ‘അശ്വിന്റെ കമ്പോസിഷൻ വളരെ സങ്കീർണ്ണവും, ക്രിയാത്മകവുമാണ്. അതിനാൽ അവയ്‌ക്കായി വരികൾ എഴുതിയത് ഞാൻ വളരെ നന്നായി ആസ്വദിച്ച ഒരു വെല്ലുവിളിയാണ്’- മനു മഞ്ജിത്ത് പറഞ്ഞു. 

ദേശീയ അവാർഡ് നേടിയ പ്രൊഡക്‌ഷൻ ഡിസൈനർ ബംഗ്ലാനാണ്‌ ഒബ്ലിവ്യണിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ശ്രീനാഥ് എസ്സാണ് എഡിറ്ററർ. അശ്വിൻ രഞ്ജു, കാർത്തിക് പരമേശ്വരൻ, മിഥുൻ ജോർജ്ജ് എന്നിവർ ചേർന്നാണ് ഈ മ്യൂസിക്ക്‌ വിഡിയോയുടെ നിർമ്മാണം. ഉനൈസ് നസീറാണ് വിഡിയോയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. ആഷ്‌ലു ഐസക് അബ്രഹാമും, പക്കു കരീതറയുമാണ് ഈ പ്രോജക്റ്റിന്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ്, സൗണ്ട് ഡിസൈൻ എന്നിവ യഥാക്രമം ഗായത്രി കിഷോർ,റോണക്സ് സേവ്യർ, ഡോൺ വിൻസെന്റ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

കൊച്ചിയിലെ മൈ സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിങ്ങിനു ശേഷം ചെന്നൈയിലെ ബ്ലൂ അക്കാദമിയിൽ വെച്ചാണ്‌ പാട്ടിന്റെ മാസ്റ്ററിങ് പുരോഗമിച്ചത്.

വി.എഫ്.എക്സ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണുരാജ് പി ആർ (പൊയറ്റിക് ആനിമേഷൻ ആൻഡ് വി. എഫ്. എക്സ്), വിഎഫ്എക്സ് ഡിസൈൻ ചെയ്തിരിക്കുന്നത് അലൻ‌ദേവ്. ആർ. വിഷ്ണു, സ്റ്റിൽ‌സ് - ഹാസിഫ് അബീദ ഹക്കീം, കാസ്റ്റിംഗ് -ലോഞ്ച്പാഡ് കാസ്റ്റിംഗ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com