ADVERTISEMENT

'പെര്‍ഫെക്ട് ഓകെ' എന്ന വെറൈറ്റി ഡയലലോഗിലൂടെ വൈറലായ കോഴിക്കോടുകാരൻ നൈസൽ ബാബു വീണ്ടും സമൂഹമാധ്യമങ്ങളിൽ താരമാകുന്നു. 'പെര്‍ഫെക്ട് ഓകെ' ഡയലോഡ് റിമിക്സ് ചെയ്തൊരുക്കിയ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന നൈസൽ ബാബുവിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോ നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ തകർപ്പൻ ചുവടുകളുമായാണ് നൈസൽ ബാബു വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നൈസലിന്റെ ലുക്കും പ്രകടനവും ആസ്വാദകർക്കിടയിൽ ചർച്ചയായി. 

'പെര്‍ഫെക്ട് ഓകെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്'... നൈസലിന്റെ സ്റ്റൈലിൽ സൃഷ്ടിച്ചെടുത്ത ഈ ഇംഗ്ലിഷ് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റാണ്. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിന്‍ ഭാസ്‌ക്കറാണ് നൈസലിന്റെ വിഡിയോയ്ക്ക് ഡിജെ മിക്‌സിങ് ചേര്‍ത്ത് പുതിയ രൂപം നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com