ADVERTISEMENT

പാതിവഴിയിൽ കൊഴിഞ്ഞു പോയ പ്രണയങ്ങളുടെ നേർക്കാഴ്ചയായി ‘എന്തിനാണെപ്പോഴും’ സംഗീത ആൽബം. കയീ സത്താർ വരികൾ കുറിച്ച പാട്ടിന് ഫൈസൽ കെ. മുസ്തഫ ആണ് ഈണം നൽകിയത്. അയൂബ് റഷീദ് ഗാനം ആലപിച്ചിരിക്കുന്നു. ഷഫീഖ് റഹ്മാൻ ആണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്.

‘എന്തിനാണെപ്പോഴും ഉള്ളിന്റെയുള്ളിലായ് 

നീയെന്ന രൂപം എരിഞ്ഞു നിൽപ്പൂ

ഒരുമാത്ര പോലും സ്വന്തമാകില്ലെന്ന 

നഗ്നമാം സത്യം അറിഞ്ഞു കൊണ്ട്....’

നഷ്ടപ്രണയത്തിന്റെ നോവുണർത്തും ചിത്രമാണ് പാട്ട് പ്രേക്ഷകർക്കു മുന്നിൽ വരച്ചിടുന്നത്. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്ന ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ബിനു ആണ്. ഗാനരംഗങ്ങൾ ചിത്രീകരിച്ചതും എഡിറ്റിങ് നിര്‍വഹിച്ചതും ബിനു തന്നെ. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി ആസ്വാദകരെയും നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഭൂതകാലത്തിന്റെയും നഷ്ടപ്രണയത്തിന്റെയും സുഖമുള്ള ഓർമപ്പെയ്ത്താണ് ഈ മനോഹര ഗാനമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com