ADVERTISEMENT

ഹോളിവുഡ് സൂപ്പർതാരം ജേർഡ് ലെറ്റോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ കണ്ട് ഞെട്ടിയത് മലയാളികളാണ്. പ്രശസ്തമായ ചില അവാർഡ് നൈറ്റുകളിൽ സഹപ്രവർത്തകരുമൊത്തുള്ള ലെറ്റോയുടെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ ആ വിഡിയോയുടെ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നതോ, ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച ലവ് ആക്‌ഷൻ ഡ്രാമയിലെ ‘കുടുക്ക്’ പാട്ട്.

ഇൻസ്റ്റഗ്രാമിൽ ഒരുകോടിയും ഫെയ്സ്ബുക്കിൽ അറുപത് ലക്ഷവും ഫോളോവേർസ് ഉള്ള ഹോളിവുഡ് താരമാണ് ലെറ്റോ. മാത്രമല്ല അഭിനയിച്ച ചിത്രങ്ങളിലൂടെ ഏറെ മലയാളി ആരാധകരുള്ള താരം കൂടിയാണ് അദ്ദേഹം.

എന്തായാലും ലെറ്റോയുടെ ‘കുടുക്ക്’ പോസ്റ്റിനു താഴെ മലയാളികൾ ഒത്തുകൂടി കഴിഞ്ഞു. ‘ഇങ്ങേര് മലയാളി ആയിരുന്നോ?’, ‘ഒരു മലയാളം പാട്ട് അല്ലേ ഞാനിപ്പോ കേട്ടത്’...എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നതും.

ജേര്‍ഡ് ലെറ്റോയുടെ ഫാൻപേജ് ആയ മാർസ് അൺസീൻ വിഡിയോസ് പേജിൽ നിന്നുമാണ് ഈ ‘കുടുക്ക്’ വിഡിയോ താരം തന്റെ ഔദ്യോഗിക പേജിലേക്ക് ഷെയർ ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com