ADVERTISEMENT

തൃശൂർ ചേതന മീഡിയ കോളജിലെ കളിത്തട്ട് പെർഫോമിങ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സംഗീത ദിനമായ ജൂൺ 21ന് വിർച്വൽ സംഗീത ശിൽപം അവതരിപ്പിക്കുന്നു. 'ഏകം' എന്നു പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ പിന്നണി ഗായിക രശ്മി സതീഷ്, അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ (അട്ടപ്പാടി) എന്നിവർ പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് മൂന്നു മണിക്കൂർ നീളുന്ന സംഗീത വിരുന്ന്. 

നാൽപ്പതോളം വിദ്യാർഥികളും അധ്യാപകരും ചേർന്നു ചിട്ടപ്പെടുത്തി കോളജിലെ സൗണ്ട് ആൻഡ് മ്യൂസിക് ഫാക്കൽറ്റി കെ.പി പ്രദീപ്കുമാർ നയിക്കുന്ന ഏകം മ്യൂസിക് എൻസെംബിൽ ആണ് ഈ സംഗീത വിരുന്നിലെ മുഖ്യ ആകർഷണം. സ്റ്റീഫൻ ദേവസ്സി, ഗ്രാമി അവാർഡ് ജോതാവായ മനോജ് ജോർജ്, ഫാ. പോൾ പൂവത്തിങ്കൽ, അൻവർ, മാർട്ടീന, നിസ അസിസി, മീര റാം മോഹൻ, ശരത് ചേലൂർ, റിച്ചാർഡ് അന്തിക്കാട് എന്നിവരും വിർച്വൽ സംഗീത പരിപാടിയുടെ ഭാഗമാകും. മായൻ ആദിമജനതയുടെ പാട്ടുകളുമായി  മെക്സിക്കോയിൽ നിന്ന് ഫെർണാണ്ട റോബിൻസണും ഈ ഓൺലൈൻ സംഗീതവിരുന്നിൽ പങ്കെടുക്കുന്നുണ്ട്. റാപ്പ് സംഗീതവുമായി അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്ന് ഡാനിയേൽ തോംസണും പങ്കു ചേരും. 

ചേതന മീഡിയ കോളജിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തത്സമയം സംഗീതനിശ ആസ്വദിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com