ADVERTISEMENT

ഫാദേഴ്സ് ഡേയിൽ അച്ഛന്‍ ടോമിയുടെ ഓർമച്ചിത്രവും കുറിപ്പും പങ്കുവച്ച് ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. പ്രിയപ്പെട്ട പപ്പയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിടവാങ്ങിയിട്ട് ഈ ജൂലൈയിൽ ഏഴ് വർഷങ്ങൾ തികയും എന്നും റിമി ടോമി കുറിച്ചു. താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഗായിക രഞ്ജിനി ജോസ്, ദീപ്തി വിധു പ്രതാപ് തുടങ്ങി റിമിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ നിരവധി പേർ പോസ്റ്റിനു താഴെ കമന്റുകളുമായെത്തി. 

പപ്പയെക്കുറിച്ചുള്ള ഓർമ പോസ്റ്റിനു പിന്നാലെ റിമി പങ്കുവച്ച ഉദ്ധരണിയും ആരാധകർക്കിടയിൽ ചർച്ചയായി. ‘ഓരോ ഇൻഡിപെന്റന്റ് ആയ പെണ്‍കുട്ടിക്കു പിന്നിലും സമൂഹത്തെ ഭയക്കാതെ മകളെ വിശ്വസിച്ച, അവൾക്ക് ധൈര്യവും പിന്തുണയും നല്കി ജീവനെ പോലെ സ്നേഹിച്ച ഒരു ‘അച്ഛൻ’ ഉണ്ടാകും’ എന്നാണ് ഗായിക പോസ്റ്റ് ചെയ്തത്. 

അടുത്തിടെ പപ്പയ്ക്കൊപ്പമുള്ള പഴയകാല ചിത്രം റിമി പങ്കുവച്ചിരുന്നു. ‘എന്റെ പപ്പ’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. റിമി വീട്ടിൽ വച്ചു ഷൂട്ട് ചെയ്യുന്ന വിഡിയോകളിലൂടെയൊക്കെ പപ്പയുടെ ഫോട്ടോ കാണിച്ച് പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊടുക്കാറുമുണ്ട്. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പപ്പയുടെ ഓർമദിവസങ്ങളിൽ താരം പങ്കുവയ്ക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com