ADVERTISEMENT

സംഗീതത്തോളം സാന്ത്വനമാകുന്ന മറ്റെന്തുണ്ട് മനസ്സിന്? കോവിഡ്  ഉയർത്തിയ അപശ്രുതികൾക്കിടയിലും സ്വസ്തിയുടെ സ്വരധാര   നമുക്ക്  കണ്ടെത്തിയേ  മതിയാകു! അത്തരമൊരു സംഗീത സമാഹാരവുമായി നമുക്ക് മുന്നിൽ എത്തുകയാണ് ശ്രീവത്സൻ  ജെ. മേനോൻ. തംബുര ഹിംസ്  എന്നു  പേരിട്ടിരിക്കുന്ന ഈ രാഗമാലികയിൽ പത്തു  അപൂർവ സംഗീത കൃതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. മനോരമ മ്യൂസിക്കുമായി കൈകോർത്തുകൊണ്ടുള്ള ഈ സംഗീത ശേഖരം ആസ്വാദകർക്ക് വ്യത്യസ്തമായ സ്വര വിരുന്നാക്കുമെന്നത് തീർച്ച.

പതിവായി കേട്ടു പരിചയിച്ച ഗാനങ്ങളിൽ നിന്ന് മാറി അധികം ആലപിച്ചു കേൾക്കാത്ത ഈണങ്ങളിലൂടെയാണ് ഈ സംഗീത സഞ്ചാരം. അടച്ചുപൂട്ടിയിരിപ്പിന്റെ ഇക്കാലത്തു പുതിയ സ്വരാകാശങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ് ഇതിലെ ഓരോ ഗാനവും. പത്തു വ്യത്യസ്ത കൃതികളിലൂടെ ശുദ്ധ  സംഗീതത്തിന് സാധ്യമാകുന്ന സ്വസ്തിയിലേക്കു കേൾവിക്കാരനെ  നയിക്കുകയാണ് സംഗീതജ്ഞനായ ശ്രീവത്സന്റെ ധ്യാനാത്മകമായ ആലാപന ശൈലി. പത്തു തിങ്കളാഴ്ചകളിലായി പത്തു പ്രമുഖരുടെ ഫേസ് ബുക്ക് പേജുകളിലൂടെയാണ് തംബുര ഹിംസ്  ആസ്വാദകരുടെ മുന്നിലെത്തുക. ഇതു വരെ 6 കൃതികളാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, ഷാജി കൈലാസ്, ബി ഉണ്ണികൃഷ്ണന്‍, അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നിവരാണ് കൃതികള്‍ പ്രകാശനം ചെയ്തത്

സ്വാതി തിരുനാൾ യദുകുല കാംബോജിയിൽ ചിട്ടപ്പെടുത്തിയ നീലപുരികുഴലാലേ എന്ന ഗാനം ഉത്സവപ്രബന്ധവുമായി ബന്ധപ്പെട്ട് അപൂർവമായി  മാത്രം നാം കേൾ ക്കുന്നതാണ്. മാഞ്ചി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ സ്വാതി പദം അരികുജീവിതങ്ങളുടെ ഉൾ നോവാണ് വരികളിലൂടെ പങ്കുവയ്ക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത ദളിതനായ ഭക്തൻ  ശിവ ഭഗവാനോട് തന്റെ സങ്കടം ഉണർത്തിക്കുകയാണ് . . ആരാധനാലയ ങ്ങൾ ഉൾപ്പെടെ അടഞ്ഞു കിടക്കുന്ന ഈ കെട്ട കാലത്തെ നോക്കിത്തന്നെയാണ് ശ്രീവത്സൻ  ഈ സ്വാതി പദം ആവർത്തിക്കുന്നത്.

വയലിൻ, തബല , ഘടം  തുടങ്ങിയ വാദ്യോപകരങ്ങൾ ഉൾപ്പെടുത്തിയുള്ള സാമ്പ്രദായിക ആലാപന ശൈലിയിൽ നിന്ന് മാറി തംബുരു മാത്രം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണമാണ് ആസ്വാദകർക്കായി ശ്രീവത്സൻ  ഒരുക്കിയിരിക്കുന്നത്. ഗോപാല കൃഷ്ണ ഭാരതി കൃതി ഇറക്കം വരാമൽ ഈ സംഗീത മാലി കയിലെ  മറ്റൊരു ആകർഷണമാണ്. പ്രകൃതിയേയും മനുഷ്യ മനസ്സിനേയും ഇഴ ചേർക്കുന്ന പ്രമേയം. ബിഹാഗ് രാഗത്തിൽ സമുദ്രത്തിന്റെ പശ്ചാത്തലത്തിൽ ശ്രീവത്സൻ  ഈ കൃതി ആലപിക്കുമ്പോൾ മനസ്സിലും ഒരു കടൽ അലയൊതു ക്കി ശാന്തമാകുന്ന പോലെ.. ശരിയാണ് സംഗീതത്തോളം സാന്ത്വനമാകുന്ന മറ്റെന്തുണ്ട്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com