ADVERTISEMENT

സംഗീതം ആർക്കാണ് ഇഷ്ടമല്ലാത്തത്. മനുഷ്യനുണ്ടായ കാലത്തോളം ഈണങ്ങളും നമുക്കൊപ്പമുണ്ട്. ചുണ്ടിലും നെഞ്ചിലുമായി. ജൂൺ ഇരുപത്തിയൊന്ന് ലോകം മുഴുവൻ സംഗീത ദിനമായാണ് ആചരിക്കുന്നത്. ഓരോ ദിനവുമിങ്ങനെയെത്തുന്നതിനു പിന്നിലൊരു കഥയുണ്ടാകുമല്ലോ. ഈ ദിനം ആചരിക്കാനുണ്ടായ കാരണത്തെ കുറിച്ച്  ലോക സംഗീത ദിനത്തിനും പറയുവാനുണ്ട് ഒരു കഥ.

ലോക കലാ സംസ്കാരത്തിൽ ഫ്രാൻസിന് വലിയ പ്രാധാന്യമാണുള്ളത്. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ഈ ദിനത്തിനും പിന്നിൽ. ഫ്രാൻസ്, 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഇന്ന് 121ഓളം രാജ്യങ്ങളാണ് ഇത് ആഘോഷിക്കുന്നത്. വിവിധതരം സംഗീത പരിപാടികളും മറ്റുമായി സംഗീതജ്ഞരും ആസ്വാദകരും പാട്ടുകൾക്കൊപ്പം കൂടുന്നു. ഇന്ത്യയും. വിദേശത്തു നിന്ന് ഇന്ത്യ ഏറ്റുവാങ്ങിയ സംസ്കാരമാണ് ഈ സംഗീത ദിനവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com