ADVERTISEMENT

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’ എന്ന ചിത്രത്തിൽലെ പുതിയ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പിന്നണിഗാനരംഗത്തേയ്ക്കുള്ള ദിവ്യയുടെ അരങ്ങേറ്റമാണിത്. മുൻപ് വീട്ടിൽ വച്ചു ദിവ്യ പാടുന്നതിന്റെ ഹ്രസ്വ വിഡിയോകൾ വിനീത് ശ്രീനിവാസൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ പിന്നണിയിലേക്കുള്ള കടന്നുവരവ് ആസ്വാദകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

നടൻ നിവിൻ പോളിയാണ് സാറാസിലെ പുതിയ ഗാനം റിലീസ് ചെയ്തത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഭാര്യയും ഭർത്താവും ഗംഭീര കോംബോ ആണെന്നാണ് പ്രേക്ഷകപക്ഷം. ജോ പോളിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം. കഴിഞ്ഞ ദിവസം സാറാസിലെ ‘മേലെ വിണ്ണിൻ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. 

സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്ലാസ്‌മേറ്റ്സ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ നിർമിച്ച ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ‘സാറാസ്’ നിര്‍മ്മിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com