മമ്മി എപ്പോഴും പ്രാക്ടീസിൽ! അടുക്കളയിലും പാട്ടും ഡാൻസുമായി റിമിയുടെ അമ്മ; അപാര എനർജിയെന്ന് ആസ്വാദകർ

rimi-rani
SHARE

പാട്ടും ഡാൻസും കൊണ്ട് അമ്പരപ്പിച്ച് റിമി ടോമിയുടെ അമ്മ റാണി. ഇക്കഴിഞ്ഞ ദിവസം റിമി പുറത്തിറക്കിയ യൂട്യൂബ് വിഡിയോയിലൂടെയാണ് റാണിയുടെ പ്രകടനം പ്രേക്ഷകർ കണ്ടത്. വ്യത്യസ്ത ദോശരുചികൾ പരിചയപ്പെടുത്തുന്നതായിരുന്നു റിമി ടോമിയുടെ വിഡിയോ. റാണിയും ഇളയ മകൾ റീനുവും ചേർന്നാണ് ദോശയുണ്ടാക്കിയത്. ഇതിനിടയിലാണ് റാണി പ്രേക്ഷകർക്കായി പാടിയത്. 

ലോക്ഡൗൺ കാലത്ത് മമ്മി കൂടുതൽ സമയവും പാട്ടും ഡാൻസും പരിശീലിക്കുകയാണെന്ന് റിമി ടോമി വിഡിയോയിൽ പറഞ്ഞു. ഓൺലൈനായാണു പരിശീലനം. ഞായറാഴ്ചകളിൽ പാട്ടുമായി എല്ലാവരും വീട്ടിൽ ഒത്തുകൂടുക പതിവാണെന്നും അപ്പോഴൊക്കെ മമ്മി പുതിയ പാട്ടുകൾ ഓരോന്നായി പഠിക്കാറുണ്ടെന്നും റിമി പറഞ്ഞു. ഈ ഭീതി നിറഞ്ഞ കാലത്ത് മനസ്സിന് ഏറ്റവുമധികം സന്തോഷവും സമാധാനവും ലഭിക്കാനുള്ള മികച്ച മാർഗമാണ് പാട്ടും ഡാൻസുമെന്നാണ് റാണിയുടെ അഭിപ്രായം. 

റിമിയുടെ പുതിയ വിഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാചകത്തേക്കാളേറെ റാണിയുടെ പ്രകടനമാണ് പ്രേക്ഷകർക്കിടയില്‍ ചർച്ചയായത്. ഇതിനു മുൻപും റിമിയുടെ യൂട്യൂബ് വിഡിയോകളിലൂടെ റാണി പ്രേക്ഷകർക്കായി പാടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഓണം സ്പെഷൽ വിഡിയോയിൽ റാണി അവതരിപ്പിച്ച നൃത്തം കയ്യടി നേടിയിരുന്നു. അടുത്തിടെ കോവിഡ് പ്രതിരോധ സന്ദേശം നൽകുന്ന പാട്ടിനൊപ്പം റാണി ചുവടുവച്ചു. ആ പ്രകടനത്തിന്റെ ഏതാനും ചില ഭാഗങ്ങൾ ഇപ്പോൾ പുറത്തിറക്കിയ പാചക വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA