ADVERTISEMENT

അമേരിക്കൻ ഗായകൻ നിക് ജൊനാസും ബോളിവുഡ് താരം പ്രിയയങ്ക ചോപ്രയും അധികം വൈകാതെ വിവാഹമോചനം നേടുമെന്നു പ്രവചിച്ച് നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാൻ (കെആർകെ). അടുത്ത പത്ത് വർഷത്തിനകം നിക് ജൊനാസ് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെആർകെയുടെ പ്രവചനം. തന്റെ മൂന്നാമത്തെ പ്രവചനമാണിതെന്നു പറഞ്ഞ കമാൽ റാഷിദ് ഖാന്‍, ഇതിനു മുൻപുള്ള രണ്ടു പ്രവചനങ്ങളും സത്യമായിട്ടുണ്ട് എന്നും അവകാശപ്പെട്ടു. 

 

ബോളിവുഡ് താരങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ നിരന്തരമായി വിവാദങ്ങളിലകപ്പെട്ടിട്ടുള്ള താരമാണ് കമാൽ റാഷിദ് ഖാൻ. ഏറ്റവുമൊടുവിൽ നടത്തിയ ഈ പ്രവചനവും ചർച്ചയായിക്കഴിഞ്ഞു. കമാൽ റാഷിദ് ഖാന്റെ ഒറ്റവരി ട്വീറ്റ് നിക്–പ്രിയങ്ക ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. നിരവധി പേരാണ് താരത്തെ  വിമർശിച്ച‌ു രംഗത്തെത്തിയത്. കെആർകെ സ്വന്തം കാര്യം നോക്കിയാൽ മതിയെന്നും മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ തലകടത്തി അനാവശ്യമായി അഭിപ്രായം പറയേണ്ട എന്നുമാണ് ആരാധകരുടെ പ്രതികരണങ്ങൾ. എന്നാൽ കമാൽ റാഷിദ് ഖാന്റെ ട്വീറ്റിനോട് നിക്കും പ്രിയങ്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

2018 ഡിസംബർ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്ത് പല പരിഹാസങ്ങളും അധിക്ഷേപങ്ങളും കേട്ടവരാണ് ഇരുവരും. പ്രിയങ്കയുടെ പ്രായക്കൂടുതൽ, രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ, താരങ്ങളെല്ലാം വിവാഹമോചിതരാകും എന്ന പ‌ൊതുധാരണ തുടങ്ങിയവയായിരുന്നു അത്തരം പരിഹാസങ്ങളുടെ അടിസ്ഥാനം. ഇരുവരുടെയും ദാമ്പത്യത്തിന് ആറു മാസം മുതൽ 1 വർഷം വരെ മാത്രമാണ് ആയുസ്സ് എന്നായിരുന്നു പലരുടെയും പ്രവചനം. എന്നാൽ വിവാഹമോചനവാർത്തയ്ക്കായി കാത്തുനിന്നവരെ നിരാശരാക്കിക്കൊണ്ട് നിക്കും പ്രിയങ്കയും ദാമ്പത്യജീവിതത്തിൽ മൂന്നു വർഷത്തോടടുക്കുകയാണ്. ഇരുവരും പങ്കുവയ്ക്കുന്ന പ്രണയാർദ്ര ചിത്രങ്ങൾ ഞൊടിയിടയിലാണ് വൈറലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com