ലൊക്കേഷനിൽ ആടിപ്പാടി മാലിക്കിലെ താരങ്ങൾ; വിഡിയോയുമായി നിമിഷയും വിനയ് ഫോർട്ടും

mailk-location-dance
SHARE

മാലിക്കിന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ പങ്കുവച്ച് യുവതാരങ്ങളായ വിനയ് ഫോർട്ടും നിമിഷ സജയനും. ഷൂട്ടിന്റെ ഇ‍ടവേളയിൽ പാട്ടിനൊപ്പം താളത്തിൽ ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണിത്. നിമിഷയ്ക്കും വിനയ് ഫോർട്ടിനും ഒപ്പം മാല പാർവതി, ആർ ജെ മുരുകൻ എന്നിവരുമുണ്ട്. 

ഇരുന്നുകൊണ്ടും നിന്നുകൊണ്ടും ഒരുപോലെ താളം പിടിച്ചാണ് താരങ്ങളെല്ലാം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോയ്ക്കു താഴെ പ്രമുഖരുൾപ്പെടെയുള്ളവർ പ്രതികരണങ്ങളുമായെത്തി. ലെന, റോഷൻ‌ മാത്യു തുടങ്ങിയ താരങ്ങൾ രസകരമായാണു പ്രതികരിച്ചത്. 

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് െചയ്തത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണിത്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA