അമേരിക്കൻ മലയാളികളുടെ പുതിയ ഗാനം ശ്രദ്ധ നേടുന്നു

sura
SHARE

അറ്റ്ലാന്റ സിനിമ ടാക്കീസ് (ACT) പുതുതായി അവതരിപ്പിക്കുന്ന ‘ലെജൻഡ് ഓഫ് സുര’ എന്ന കോമഡി സീരിസിന്റെ ടൈറ്റിൽ സോങ് ആണ് ഇപ്പൊ വൈറൽ ആയിരിക്കുന്നത്. സിനിമ എന്ന കലയെ അത്യധികം സ്നേഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഒരു പറ്റം സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ACT-യുടെ മൂന്നാമത്തെ പ്രൊജക്റ്റ് ആണ് ലെജൻഡ് ഓഫ് സുര. ഇവരുടെ ആദ്യ ഷോർട്ട്  ഫിലിം ആയ "ഹണി ബീ " നേരത്തെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

ഈ സീരിസിന്റെ  ടൈറ്റിൽ റ്റീസർ  നേരത്തെ  പ്രശസ്ത സംവിധായകനും നടനും ആയ ശ്രീ ലാലും നടൻ നോബി മാർക്കോസ്, നടി മീര നന്ദൻ സംവിധായകൻ ബാലു കിരിയത്ത് തുടങ്ങിയ മറ്റു പ്രമുഖരും ചേർന്ന്  പ്രേക്ഷകർക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. 

അമേരിക്ക പശ്ചാത്തലമാക്കി മലയാളികളുടെ സ്വതസിദ്ധമായ സ്വഭാവ ഗുണഗണങ്ങളെ നർമത്തിൽ ചാലിച്ചാണ് ACT ടീം 5 വ്യത്യസ്ത കഥകളുടെ സീരീസ് പുറത്തിറക്കുന്നത്. ACT-യുടെ  യൂട്യൂബ് ചാനലിൽ ആണ് സീരീസ് റിലീസ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് ഈ സീരീസ് ചിത്രീകരിച്ചത്. 

ഇതിനോടകം തന്നെ വളരെയധികം ജനശ്രദ്ധ നേടിയെടുത്ത പാട്ടിന്റെ സംഗീതസംവിധാനവും സീരിസിന്റെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് അപ്പു ജോൺ ആണ്. ലിങ്കു എബ്രഹാമിന്റെ വരികൾ ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകനായ സുജിത്ത് സുരേശനാണ്. റിയ നായർ ചിട്ടപ്പെടുത്തിയ നൃത്തത്തിന് റിയയും അമൻ കാസിമും ചേർന്നാണ് ചുവടു വെച്ചിരിക്കുന്നത്.

തരുൺ ജോജി സംവിധാനവും ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്ന ഈ സീരീസ് നിർമിച്ചിരിക്കുന്നത് ശ്യാം കൃഷ്ണ ആണ്. രചന ഉണ്ണി കെ വല്ലത്ത്, സജീവ് സേതു, സച്ചിത് റാം എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സീരീസ് എഡിറ്റിങ് റിയാസ് ബദർ ആണ് നിർവഹിച്ചിരിക്കുന്നത്, മ്യൂസിക് വിഡിയോ 

എഡിറ്റ് ചെയ്തത് അക്ഷയ് കുമാർ എം ജെ. ശ്യാം കൃഷ്ണ, ഐശ്വര്യ ശ്രീജിത്ത്, സുബി തോമസ്, ജെയിംസ് ജോയ് കല്ലറകാണിയിൽ, ജോഷ്വാ പത്രോസ്, സച്ചിത്  റാം, അതുൽ സ്കറിയ ജേക്കബ്, സാറാ ഗ്രേസ് ജേക്കബ്, സെയ്‌റ ജോർജ്, അജയ് കുമാർ വിജയൻ, ഷാജി കടമ്മനിട്ട, ജിജോ തോമസ്, അജി മാനോളി, ഉണ്ണി കെ വല്ലത്ത്, ഷാഫ് റഹ്മാൻ, സജീവ് സേതു തുടങ്ങിയവർ ഈ സീരിസിൽ അഭിനയിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA