മധുപോലെ പെയ്ത് ‘നീയാണെൻ പ്രണയം’; സംഗീത–നൃത്ത വിഡിയോ ശ്രദ്ധേയം

archana
SHARE

നർത്തകി നീന ചെറിയാൻ ഒരുക്കിയ സംഗീത–നൃത്ത വിഡിയോ ആസ്വാദകരെ നേടുന്നു. ‘നീയാണെൻ പ്രണയം’ എന്നു തുടങ്ങുന്ന പാട്ടിനൊപ്പമാണ് നീന അതിമനോഹരമായി ചുവടുകൾ വച്ചത്. സ്മിത സലീം ആണ് പാട്ടിനു വരികൾ കുറിച്ചത്. അർച്ചന ഗോപിനാഥ് സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. 

‘നീയാണെൻ പ്രണയം

നീയാണെൻ സംഗീതം

ഒഴുകാം യമുനയായി

പൊഴിയാം മൽഹാറിയായി...’

മികച്ച ദൃശ്യാനുഭവം സമ്മാനിച്ചാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. നീനയുടെ അഴകൊത്ത ചുവടുകൾ ആസ്വാദകർക്കിടയിൽ ചുരുങ്ങിയ സമയത്തിനകം ചർച്ചയായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. വിഡിയോയുടെ പശ്ചാത്തല ഭംഗിയും ഏറെ ആകർഷണീയമാണ്. സുന്ദരവും ലളിതവുമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. മധുരസംഗീതത്തിനൊപ്പം ശാന്തമായി ഒഴുകുകയാണ് നീനയുടെ ചുവടുകൾ. 

സനിൽ ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. രാജീവ് വിജയ് വിഡിയോയുടെ ചിത്രീകരണവും അരവിന്ദ് മൻമദൻ എഡിറ്റിങ്ങും നിർവഹിച്ചു. അർച്ചനയ്ക്ക് സംഗീതത്തോടും, നീനയ്ക്ക് നൃത്തത്തോടുമുള്ള അഭിരുചിയുടെ സമന്വയമാണ് ഈ സംഗീത നൃത്താവിഷ്കാരം. സംഗീതത്തിനും, നൃത്തത്തിനും ഒരു പോലെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് വളരെ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA