ADVERTISEMENT

ആ സ്വരം പോലെ തന്നെ ശുദ്ധമായിരുന്നു കല്യാണി മേനോന്റെ മനസ്സും. ഒരു തവണയെങ്കിലും അവരോടു സംസാരിച്ചവർ അനുഭവിച്ചിട്ടുണ്ടാകും  വാക്കുകളാലുള്ള ആലിംഗനത്തിന്റെ ചൂട്. പാടുന്ന ഓരോ ഗാനവും ഹൃദയത്തിനുള്ളിൽ നിന്നു തന്നെ വരണമെന്ന് നിർബന്ധം. അതിനായി എത്ര തവണ വേണമെങ്കിലും ടേക്കുകളും റീടേക്കുകളും എടുക്കാൻ സന്നദ്ധയായിരുന്ന അവർ പക്ഷേ, പാടിത്തീർന്നതിൽ പതിരൊന്നും സംഗീത സംവിധായകർക്കു പറയാനുണ്ടാകില്ല. പരമാവധി 2 ടേക്ക് അതിനപ്പുറത്തേക്കു പോയിട്ടില്ല മിക്ക പാട്ടുകളും. പാടേണ്ട പാട്ട് സ്വയം എഴുതി എടുക്കുന്നതൊരു ശീലമായിരുന്നു. എഴുതിക്കൂട്ടുന്ന അക്ഷരങ്ങളെ അപ്പോൾ തന്നെ മനസ്സിലേക്കും കോറിയിടും. ട്യൂൺ പഠിക്കാൻ അധികം സമയം വേണ്ട. പിന്നെ ആ അക്ഷരങ്ങളിലേക്കു സംഗീതത്തെയും ചാലിച്ചു ചേർത്ത് സ്വയം മറന്ന്  പാടും. 

 

‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന മലയാള ചിത്രം തമിഴിലേക്കു ‘സുജാത’ എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ അതിൽ എം.എസ്. വിശ്വനാഥൻ സംഗീതം നിർവഹിച്ച ‘നീ വരുവായെനെന്ത് നാൻ ഇരുന്തേൻ..’ എന്ന ഗാനം പാടിക്കഴിഞ്ഞു വിതുമ്പിയ അവരുടെ മുഖം എന്നും സന്തത സഹചാരിയായിരുന്നു പി.രാജന്റെ മനസ്സിലുണ്ട് ഇപ്പോഴും.  

 

അമ്മമാരുടെ പ്രിയ താരാട്ടു പാട്ടായി മാറിയ ‘ജലശയ്യയിൽ’ സന്തോഷ നിമിഷങ്ങളിലൊക്കെ മൂളുമായിരുന്നു. ജൂലൈ അഞ്ചിനായിരുന്നു  80–ാം പിറന്നാൾ. ഇടവേളകളിൽ വന്നു പാടി മലയാളികളെ വിസ്മയിപ്പിച്ചിരുന്ന കല്യാണി മേനോൻ ആ പാട്ടിലൂടെ മലയാളികളുടെ മനസ്സിൽ കൂടുകൂട്ടും. പിന്നീട്, നീണ്ട ഒരു ഇടവേള. 

 

തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവാണ് കല്യാണി മേനോൻ. നൂറിലേറെ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും  മലയാളം ചിറ്റമ്മയെപ്പോലെ പെരുമാറിയെന്ന പരിഭവം എപ്പോഴും പങ്കുവച്ചിരുന്നു അവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com