ADVERTISEMENT

മകൻ ദേവ്യാനൊപ്പമുള്ള ഏറ്റവ‌ും പുതിയ ചിത്രം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. കൺമണിയെ മാറോടു ചേർത്തു ലാളിക്കുന്ന മനോഹര ചിത്രമാണ് ശ്രേയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കുഞ്ഞിനെ സ്നേഹപരിളാനയോടെ നോക്കുന്ന ശ്രേയയും അമ്മയുടെ മുഖത്തു നിന്നു കണ്ണെടുക്കാതിരിക്കുന്ന ദേവ്യാനും ആണ് ചിത്രത്തിൽ. ഇരുവരും ഒരുമിച്ചുള്ള സ്നേഹനിമിഷത്തിന്റെ സുന്ദര ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിനൊപ്പം ശ്രേയ ഘോഷാൽ കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്.

 

‘നീ എപ്പോഴും എന്റെ കൈകളിലാണ്. പക്ഷേ എനിക്കു നിന്നെ ലാളിച്ചു മതിയാകുന്നില്ല. എന്റെ ഹൃദയം നിനക്കുള്ളതാണ്. ഇപ്പോൾ മാത്രമല്ല, എന്നും എപ്പോഴും അത് അങ്ങനെ തന്നെ. എങ്ങനെയാണ് നീ എന്റെ ജീവിതത്തിലേയ്ക്കു വന്നതും ഇത്ര എളുപ്പത്തിൽ സ്നേഹത്തിന്റെ അർഥം നിർചിച്ചതും? എന്റെ കൺമണീ, അമ്മ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു’, ശ്രേയ ഘോഷാൽ കുറിച്ചു. 

 

ഗായികയുടെ സ്നേഹനിർഭരമായ വാക്കുകൾ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഇതിനു മുൻപ് മകന്റെ ഏതാനും ചിത്രങ്ങൾ ശ്രേയ ഘോഷാൽ പങ്കുവച്ചിരുന്നു. ഇപ്പോൾ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മയും മകനും ഒരുപോലെ ക്യൂട്ട് ആണെന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ. 

 

ഈ വർഷം മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആൺകുഞ്ഞ് പിറന്നത്. ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. കൺമണിയെ വീട്ടിലേക്കു സ്വീകരിക്കാൻ ശ്രേയ ഘോഷാല്‍ ഒരുക്കിയ കേക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2015ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com