‘ലഹരിക്ക് അടിമ, പലരുമായും ലൈംഗികബന്ധം’; ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ, ഇടപെട്ട് കോടതി

honeysingh-shalini
SHARE

ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതി നല്‍കി ഭാര്യ ശാലിനി തൽവാർ. ഡൽഹി തീസ് ഹസാരി കോടതിയിലാണ് ശാലിനി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ പറയുന്നു. 20 കോടി രൂപ നഷ്ടപരിഹാരവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. പ്രതിമാസം 4 കോടി രൂപ വരുമാനമുള്ള ഹണി സിങ്, മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവർ പറഞ്ഞു. പല സമയങ്ങളിലും ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള പോലെയാണ് പെരുമാറിയത്. പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി വെളിപ്പെടുത്തി. 

ശാലിനി തൽവാറിന്റെ പരാതി പരിശോധിച്ച കോടതി ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് നിർദ്ദേശിച്ചു. ഗായകന്റെ ആരാധകർക്കിടയിലുൾപ്പെടെ സംഭവം ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോടും പ്രചരിക്കുന്ന വാർത്തകളോടും ഹണി സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA