‘അയാൾ അഹങ്കാരി, അനുഭവിച്ചത് മൃഗീയ പീഡനം’; 10 കോടി രൂപ ആവശ്യപ്പെട്ട് ഹണി സിങ്ങിന്റെ ഭാര്യ

shalili-talwar-honey-singh
SHARE

‌റാപ്പർ യോ യോ ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡന പരാതി നൽകിയ ശേഷം ഭാര്യ ശാലിനി തല്‍വാര്‍ പത്തുകോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.  ഇരുവരുടെയും ഉടമസ്ഥതയിലുള്ള നോയിഡയിലെ ഭൂമിയും‌ ഭാര്യയുടെ സ്വര്‍ണവും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്ന് ഗായകനോട് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ശാലിനി തൽവാർ ഗാർഹിക പീഡനത്തിനു പരാതി നൽകിയതിനെത്തുടർന്ന് ഹണി സിങ്ങിനെതിരെ മാനസികവും ശാരീരികവുമായ പീഡനത്തിന് കേസെടുത്തിരുന്നു. ഹണി സിങ് തന്നെ മൃഗീയമായി പീഡിപ്പിച്ചു എന്നാണ് ശാലിനിയുടെ ആരോപണം. നാല് കോടി രൂപയാണ് ഹണി സിങ്ങിന്റെ പ്രതിമാസ വരുമാനം എന്ന് ശാലിനി വെളിപ്പെടുത്തി. ഗായകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ചില സമയങ്ങളിൽ ഭ്രാന്തമായരീതിയിലാണ് പെരുമാറുന്നതെന്നും ശാലിനി പറഞ്ഞു. 

ഹണി സിങ് അഹങ്കാരിയാണെന്നും നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തുന്നുണ്ടെന്നും ശാലിനി വെളിപ്പെടുത്തിയിരുന്നു. പഞ്ചാബി നടിയുമായുള്ള ബന്ധം അറിഞ്ഞ ശേഷം അതേക്കുറിച്ചു ചോദിച്ചപ്പോൾ ഇനി അത് തുടരില്ല എന്ന് തനിക്കു വാക്കു തന്നിരുന്നതായും ശാലിനി പറഞ്ഞു. ശാലിനിയുടെ പരാതി പരിശോധിച്ച ഡൽഹി തീസ് ഹസാരി കോടതി ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് ഹണി സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ദീർഘ കാലത്തെ പ്രണയത്തിനു ശേഷം 2011ലാണ് ഹണി സിങ്ങും ശാലിനി തൽവാറും വിവാഹിതരായത്. 2014 വരെ താൻ വിവാഹിതനാണെന്ന കാര്യം ഗായകൻ മറച്ചു. വിവാഹക്കാര്യം പരസ്യമാക്കാൻ ഹണിസിങ്ങിനു താത്പര്യമില്ലായിരുന്നു എന്നും ശാലിനി തൽവാർ വെളിപ്പെടുത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA