33ാം വയസ്സിൽ അതിസമ്പന്നതയിലേയ്ക്കുള്ള കുതിപ്പ്, ചരിത്രം സൃഷ്ടിച്ച് റിയാന; ആസ്തി കേട്ട് അമ്പരന്ന് ലോകം

rihanna-new1
SHARE

ലോകഗായകരുടെ ഇടയിലെ ഏറ്റവും സമ്പന്ന എന്ന ഖ്യാതി സ്വന്തമാക്കി പോപ് താരം റിയാന. 1.7 ബില്യൻ ഡോളറാണ് ഗായികയുടെ ആസ്തി. 33ാം  വയസ്സിലാണ് ചരിത്രനേട്ടം സ്വന്തമാക്കി അതിസമ്പന്നതയിലേക്ക് റിയാന കുതിച്ചുയർന്നത്. God Is Good (ദൈവം നല്ലവനാണ്) എന്ന മൂന്ന് വാക്കുകൾ മാത്രം പറഞ്ഞുകൊണ്ടാണ് റിയാന ഈ അപൂർവ നേട്ടത്തോടു പ്രതികരിച്ചത്. അമേരിക്കൻ ഗായിക മഡോണയാണ് സമ്പന്ന ഗായകരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. 850 മില്യൻ ഡോളറാണ് മഡോണയുടെ ആസ്തിയായി കണക്കാപ്പെട്ടത്. 

ലോകമെമ്പാടും സംഗീത പരിപാടികൾ അവതരിപ്പിച്ചും സംഗീത ആൽബങ്ങൾ പുറത്തിറക്കിയും കോടികൾ സമ്പാദിച്ച ഗായികയാണ് റിയാന. എന്നാൽ സംഗീതജീവിതത്തിലെ വരുമാനം മാത്രമല്ല ഗായികയെ ഇത്രയേറെ സമ്പന്നയാക്കിയത്. ഗായികയുടെ പേരില്‍ സൗന്ദര്യവർധകവസ്തു വിൽപനശാലയും വസ്ത്രവ്യാപാര സ്ഥാപനവുമുണ്ട്. 2017ലാണ് റിയാനയുടെ ഉടമസ്ഥതയിൽ ഈ രണ്ടും സ്ഥാപനങ്ങളും തുടങ്ങിയത്. അതിസമ്പന്നതയിലേക്കുള്ള റിയാനയുടെ കുതിപ്പിന് ഇവയിൽ നിന്നുള്ള വരുമാനവും മുഖ്യ ഘടകമായി എന്നാണ് വിലയിരുത്തൽ. 

ഏതാനും മാസങ്ങൾക്കു മുൻപ് ഒറ്റവരി ട്വീറ്റിലൂടെ ലോകത്തെ ഒന്നാകെ ഇളക്കിയ ഗായികയാണ് റിയാന. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ചൂണ്ടിക്കാണിച്ച് ‘ആരും ഇതേക്കുറിച്ചു സംസാരിക്കാത്തത് എന്താണ്’ എന്നായിരുന്നു റിയാനയുടെ ചോദ്യം. ഗായികയുടെ പോസ്റ്റ് ലോകമൊന്നാകെ ചർച്ച ചെയ്യപ്പെട്ടു. റിയാനയ്ക്കെതിരെ പല ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഗായികയെ ‘വിഡ്ഢീ’ എന്നു വിളിച്ചായിരുന്നു കങ്കണ റനൗട്ടിന്റെ പ്രതിഷേധം. ഒറ്റവരി ട്വീറ്റിലൂടെ വൈറലായ റിയാന പിന്നീട് ആഴ്ചകളോളം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA