ADVERTISEMENT

‘ദ് വോയ്സ് ഓസ്ട്രേലിയ’ സംഗീത റിയാലിറ്റിഷോയിൽ താരമായ മലയാളി പെൺകുട്ടി ജാനകി ഈശ്വർ ഓഡീഷനിൽ ഇന്ത്യൻ ഗാനം പാടുന്നതിന്റെ വിഡിയോ പുറത്ത്. ‘മാതേ മലയധ്വജ’ എന്നു തുടങ്ങുന്ന ഗാനമാണ് ജാനകി വേദിയിൽ ആലപിച്ചത്. പരിപാടിയുടെ വിധികർത്താക്കളിലൊരാൾ ഇന്ത്യൻ ഗാനം ആലപിക്കാമോ എന്നു ചോദിച്ചപ്പോൾ പന്ത്രണ്ടുകാരിയായ ജാനകി ആ സമയത്തു പരിശീലിച്ചുകൊണ്ടിരുന്ന ഗാനം ആലപിക്കുകയായിരുന്നു. 

 

ഏറെ ആസ്വദിച്ചാണ് വേദിയും സദസ്സും ജാനകിയുടെ പാട്ട് കേട്ടിരുന്നത്. ‘ദ് വോയ്സ് ഓസ്ട്രേലിയ’ പോലെയുള്ള വലിയൊരു വേദിയിൽ തുടക്കക്കാരി എന്ന നിലയിൽ കർണാട്ടിക് സംഗീതം പരിചയപ്പെടുത്താൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നു എന്ന് ജാനകിയും കുടുംബാഗങ്ങളും പറയുന്നു.  

 

മുൻപ് ഓഡീഷനിൽ ജാനകി ഈശ്വർ ഗ്രാമി ജോതാവ് ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനം പാടുന്ന വിഡിയോ വൈറലായിരുന്നു. പാടി പൂർത്തിയാക്കിയ ശേഷം ജാനകിയുടെ പേരും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ വിധികർത്താക്കൾ, 12 വയസ്സുകാരിയാണ് മുന്നിൽ നിൽക്കുന്ന ഗായികയെന്നുള്ള കാര്യം അദ്ഭുതത്തോടെയാണ് കേട്ടത്. 

 

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന അനൂപ് ദിവാകരന്റെ മകളാണ് ജാനകി. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ജാനകി തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com