ADVERTISEMENT

‘സ്വപ്നങ്ങൾക്കപ്പുറം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘വൈശാഖ സന്ധ്യയിൽ’ എന്നു തുടങ്ങുന്ന പാട്ടിന് പ്രേംകുമാർ ആണ് സംഗീതം പകർന്നിരിക്കുന്നത്. ബിജു നാരായണൻ ഗാനം ആലപിച്ചു. എ.കെ.ഭാസ്കരൻ പയ്യന്നൂരിന്റേതാണു വരികൾ. മധുരമനോഹരമായ ഈ മെലഡി മനോരമ മ്യൂസിക് ആണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. 

 

പ്രണയസുന്ദര ദൃശ്യങ്ങൾ ഇഴചേർത്താണ് പാട്ടൊരുക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘വൈശാഖ സന്ധ്യയിൽ’ ഇതിനോടകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. 

 

നവാഗതനായ പ്രേം ആര്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വപ്‌നങ്ങള്‍ക്കപ്പുറം’. ദിവ്യദര്‍ശന്‍ ചിത്രത്തിൽ നായകനായെത്തുന്നു. പുതുമുഖം പ്രിയയാണ് നായിക. പ്രണയത്തിനും കുറ്റാന്വേഷണത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, തങ്കച്ചന്‍, ഇബ്രാഹിം കുട്ടി, സന്തോഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com