‘എല്ലാ കുഞ്ഞുങ്ങൾക്കും ഈ അമ്മയുടെ ഒരു താരാട്ട്’; പാട്ടുമായി അമൃത സുരേഷ്, ലുക്ക് വൈറൽ

Amrutha-lullaby
SHARE

ഗായിക അമൃത സുരേഷ് ആലപിച്ച താരാട്ട് പാട്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന താരാട്ടീണമാണ് ഗായികയുടെ സ്വരഭംഗിയിൽ പുറത്തുവന്നത്. ‘എല്ലാ കുഞ്ഞുങ്ങൾക്കും ഈ അമ്മയുടെ ഒരു ചെറിയ താരാട്ട്’ എന്നു കുറിച്ചുകൊണ്ട് ഇന്നലെയാണ് അമൃത പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

ചുരുങ്ങിയ സമയത്തിനകം തന്നെ അമൃതയുടെ ഗാനം ആരാധകർക്കിടയിൽ ചർച്ചയായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അമൃതയുടെ ആലാപനം അതിമധുരം എന്നാണ് ആസ്വാദകപക്ഷം. പാട്ട് മാത്രമല്ല, അമൃതയുടെ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോൾ. 

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും അമൃതയുടെ പാട്ടിനെ പ്രശംസിച്ചു രംഗത്തെത്തി. തന്റെ കുഞ്ഞിനെ മടയില്‍ക്കിടത്തി താൻ ഈ പാട്ട് കേട്ടു എന്നും ഹൃദ്യമായ അനുഭവമാണ് ലഭിച്ചതെന്നുമാണ് അശ്വതിയുടെ കമന്റ്. നിരവധി പേരാണ് അമൃത സുരേഷിന്റെ താരാട്ട് പാട്ട് പങ്കുവച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA