ADVERTISEMENT

ശൈലാദിത്യ മുഖോപാധ്യായുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹാഭ്യർഥനയെക്കുറിച്ചും മനസ്സു തുറന്ന് ഗായിക ശ്രേയ ഘോഷാൽ. വർഷങ്ങൾക്കു മുൻപ് ഒരുമിച്ച് ഗോവയിൽ അവധിയാഘോഷിക്കുന്നതിനിടയിലാണ് ശൈലാദിത്യ തന്നോടു വിവാഹാഭ്യർഥന നടത്തിയതെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രേയ പറഞ്ഞത്. 

 

2015 ഫെബ്രുവരിയിലാണ് ശ്രേയ ഘോഷാലും ശൈലാദിത്യയും വിവാഹിതരായത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് ശ്രേയ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ്. ബംഗാളി ചടങ്ങുകള്‍ പ്രകാരം നടന്ന വിവാഹത്തിന്റെ ചില ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിരു‌ന്നു. 

 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ശ്രേയ ഘോഷാൽ, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശൈലാദിത്യ ഇലക്ട്രോണിക്‌സ് എൻജിനീയർ ആണ്. 

 

ഈ വർഷം മെയ് മാസത്തിലാണ് ശ്രേയയും ശൈലാദിത്യയും ആദ്യകൺമണിയെ വരവേറ്റത്. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ശേഷം അമ്മയായതിന്റെ സന്തോഷവും ശ്രേയ പങ്കുവച്ചിരുന്നു. മുൻപ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആനന്ദം താൻ ഇപ്പോൾ അനുഭവിക്കുകയാണെന്നാണ് ആൺകുഞ്ഞിനു ജന്മം നൽകിയ ശേഷം ശ്രേയ ഘോഷാൽ പറഞ്ഞത്. ദേവ്യാൻ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com