സ്വർണച്ചെയിനുകൾ തുന്നിച്ചേർത്ത തലയോട്ടി, പല്ലിലും പരീക്ഷണം; വ്യത്യസ്തനാകാൻ 23കാരൻ റാപ്പർ

dan-sur
SHARE

തലമുടിക്കു പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് മെക്സിക്കൻ റാപ്പർ. 23 കാരനായ ഡാൻ സുർ ആണ് വ്യത്യസ്ഥനാകാൻ വേണ്ടി ഇത്തരമൊരു പരീക്ഷണം നടത്തിയത്. മേക്കോവറിനു ശേഷമുള്ള ചിത്രങ്ങളും വിഡിയോകളും ഡാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഡാൻ സുർ പുതിയ പരീക്ഷണങ്ങൾക്കായി ശസ്ത്രക്രിയയ്ക്കു വിധേയനായത്. തലയോട്ടിയിൽ സ്വർണച്ചെയിനുകൾ ഘടിപ്പിക്കുക മാത്രമല്ല മുഴുവൻ പല്ലുകളും സ്വര്‍ണം കെട്ടിക്കുകയും ചെയ്തിട്ടുണ്ട്. 

റാപ്പറിന്റെ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകവൃന്ദം. തലയോട്ടിയിൽ സ്വർണച്ചെയിനുകൾ തുന്നിച്ചേർത്ത ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് ഡാൻ സുർ അവകാശപ്പെടുന്നു. തന്റെ ഈ പ്രവൃത്തി ആരും അനുകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA