ഹൗസ്ബോട്ടിൽ പാട്ടും പാടി കായൽയാത്രയുമായി റിമിയും കുടുംബവും; വിഡിയോ

rimi-tomy-family
SHARE

കുടുംബത്തോടൊപ്പം ഹൗസ്ബോട്ടിൽ യാത്ര ചെയ്ത് ഗായിക റിമി ടോമി. അമ്മ റാണി അനിയത്തി റീനു, റീനുവിന്റെ മക്കളായ കുട്ടാപ്പി, കുട്ടിമാണി എന്നിവർക്കൊപ്പമായിരുന്നു ഗായികയുടെ ഉല്ലാസയാത്ര. കുമരകത്തു നിന്നാണ് റിമിയും കുടുംബവും ഒരു ദിവസത്തെ ഹൗസ്ബോട്ട് യാത്ര നടത്തിയത്. 

ബോട്ട് യാത്രയുടെ സ്പെഷൽ വിഡിയോയും റിമി ടോമി പുറത്തിറക്കിയിട്ടുണ്ട്. ബോട്ടിൽ വച്ച് പാട്ടുപാടുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന റിമിയെ ദൃശ്യങ്ങളിൽ കാണാനാകും. ഗായികയുടെ അമ്മ റാണിയും പാട്ടുമായി ഒപ്പം ചേരുന്നുണ്ട്. ബോട്ടിലെ സ്പെഷൽ ഭക്ഷണവും റിമി ടോമി ആരാധകർക്കായി പരിചയപ്പെടുത്തുന്നു. ഒരുപാട് നാളുകൾക്കു ശേഷമാണ് താൻ ഹൗസ്ബോട്ടിൽ കയറുന്നതെന്നും പറയുകയാണ് ഗായിക.  

റിമി ടോമി പുറത്തിറക്കിയ ഹൗസ്ബോട്ട് യാത്രാ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളുടെയും യാത്രകളുടെയും വിഡിയോകൾ ഗായിക പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പുറത്തിറക്കിയ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA