ഈ ചുണ്ടിലെ ചിരി സത്യമാണ്, അത് മാത്രമാണ് സത്യമായിട്ടുള്ളത്: അമൃത സുരേഷ്

amrutha-new2
SHARE

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി ഗായിക അമൃത സുരേഷ്. ‘ആസ്ക് മി എ ക്വസ്റ്റ്യൻ’ എന്ന പ്രത്യേക സെഷനിലൂടെയാണ് ഗായിക ആരാധകരോടു സംവദിച്ചത്. അമൃതയുടെ ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ എന്നായിരുന്നു ഒരാളുടെ ചോദ്യം.‘ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് നിയന്ത്രിക്കാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കണമെങ്കില്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്’ എന്നായിരുന്നു അമൃത സുരേഷിന്റെ മറുപടി. 

നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണെന്നു മറ്റൊരാൾ ചോദിച്ചപ്പോൾ, എല്ലാവർക്കും അവരവരുടേതായ ജീവിതം ഉണ്ടെന്നും തനിക്കു ശരിയെന്നു തോന്നുന്നവ മറ്റുള്ളവർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല എന്നുമാണ് അമൃത പറഞ്ഞത്. മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യാതെ അവരവർക്കു ശരിയെന്നു തോന്നുന്ന രീതിയിൽ മുന്നോട്ടു പോകണം എന്നും ഗായിക ഓർമിപ്പിക്കുന്നു. 

തുടർച്ചയായുണ്ടാകുന്ന പ്രകോപനങ്ങളെ എങ്ങനെയാണു മറികടക്കുന്നതെന്നു ചോദിച്ചയാളോടും വ്യക്തമായി തന്നെ അമൃത മറുപടി പറയുന്നുണ്ട്. അത്തരം പ്രകോപനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് ഗായികയുടെ പ്രതികരണം. 

അടുത്തിടെ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ, സമൂഹമാധ്യമങ്ങളിലെ മോശം കമന്റുകളോടുള്ള സമീപനത്തെക്കുറിച്ച് അമൃത സുരേഷ് മനസ്സു തുറന്നിരുന്നു. പോസിറ്റീവ് കമന്റുകളോടു മാത്രമേ പ്രതികരിക്കാറുള്ളു എന്നും മറ്റുള്ളവയെ ശ്രദ്ധിക്കാറില്ല എന്നും ഗായിക പറയുന്നു. അവയൊന്നും തന്നെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്നു പറഞ്ഞ അമൃത, അനാവശ്യ കമന്റുകൾ എഴുതുന്നവർക്കു സന്തോഷമാകുമെങ്കിൽ അവർ അതു തുടരട്ടെ എന്നും പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA