അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് ഗായിക ചിന്മയി ശ്രീപദ

chinmayi-new
SHARE

ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ അഭിനയത്തിലേക്കു ചുവടുവയ്ക്കുന്നു. അഖിൽ അക്കിനേനി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മോസ്റ്റ് എലിജിബിൾ ബാച്ച്ലർ’ ആണ് ചിന്മയിയുടെ അരങ്ങേറ്റ ചിത്രം. അഭിനയത്തിൽ ഹരിശ്രീ കുറിച്ചെന്ന് ഗായിക തന്നെയാണ് ആരാധകരെ അറിയിച്ചത്. 

‘മോസ്റ്റ് എലിജിബിൾ ബാച്ച്ലറി’ന്റെ പോസ്റ്റർ ചിന്മയി പങ്കുവച്ചിട്ടുണ്ട്. കറുത്ത സാരി ധരിച്ച് പുത്തൻ ലുക്കിലെത്തിയ ഗായികയാണു ചിത്രത്തിൽ. ചിന്മയിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിന്മയി ശ്രീപദയുടെ അരങ്ങേറ്റ ചിത്രം കാണാനുള്ള കാത്തിരുപ്പിലാണ് ആരാധകരിപ്പോൾ.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ‌ബൊമ്മറില്ലു ഭാസ്കർ സംവിധാനത്തിലേയ്ക്കു മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ‘മോസ്റ്റ് എലിജിബിൾ ബാച്ച്ലർ’. പൂജ ഹെഗ്ഡെ ചിത്രത്തിൽ നായികയായെത്തുന്നു. മുരളി ശർമ്മ, വെണ്ണല കിഷോർ, ജയപ്രകാശ്, അമിത്, പ്രഗതി, സുദിഗലി സുധീർ തുടങ്ങിയവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA