ADVERTISEMENT

ഭാര്യ രശ്മിയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായകൻ ജി.വേണുഗോപാൽ. ഭാര്യയ്ക്കൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കിയുള്ള സ്പെഷൽ വിഡിയോ പങ്കുവച്ചുകൊണ്ടാണ് വേണുഗോപാൽ ആശംസകൾ അറിയിച്ചത്. ഗായകന്റെ സുഹൃത്ത് മണികണ്ഠൻ ആണ് വിഡിയോ ഒരുക്കിയത്. വേണുഗോപാൽ ആലപിച്ച ‘ആവണിപ്പൂനിലാവ്’ എന്ന പാട്ടാണ് വിഡിയോയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 

 

‘എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്, വീട്ടുകാരിക്ക് ജന്മദിനാശംസകൾ’ എന്നാണ് പിറന്നാൾ സ്പെഷൽ വിഡിയോ പങ്കുവച്ച് ജി,വേണുഗോപാൽ കുറിച്ചത്. ജോലിക്കാര്യത്തിലുൾപ്പെടെ എല്ലാത്തിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ രശ്മി തന്നെ സഹായിച്ചിട്ടുണ്ടെന്നും എല്ലായ്പ്പോഴും ഭാര്യ തനിക്കു പ്രചോദനം പകരുന്നുവെന്നും വേണുഗോപാൽ കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു.

 

പ്രിയതമയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള വേണുഗോപാലിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴി‍ഞ്ഞു. നിരവധി പേരാണു രശ്മിക്ക് ജന്മദിനാശംസകൾ നേർന്നത്. കുടുംബാംഗങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ ജി.വേണുഗോപാൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ അരവിന്ദിനൊപ്പം പാട്ടുപാടുന്നതിന്റെ വിഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com