‘ഇതെന്റെ ശരീരം, എന്റെ ജീവിതം, എന്റെ വഴി’; വിമർശകരുടെ വായടപ്പിച്ച് സയനോര

sayanora-dance
SHARE

വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക സയനോര. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോയിലെ ഗായികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസവും വിമർശനവും. ഗായികയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ചുവടുവച്ചതിന്റെ വിഡിയോ ആണ് സയനോര കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. 

വിഡിയോയ്ക്കു പിന്നാലെ സയനോരയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് വിമർശനവും പരിഹാസവുമായി ചിലർ രംഗത്തെത്തുകയായിരുന്നു. ഷോട്സ് ധരിച്ചായിരുന്നു സയനോരയും മൃദുല മുരളിയും ചുവടുവച്ചത്. ഇത് സംസ്കാരത്തിനു യോജിച്ചതല്ല എന്നായിരുന്നു സദാചാരവാദികള്‍ ഉയർത്തിയ വിമർശനം. സയനോരയ്ക്കെതിരെ ബോഡി ഷെയ്മിങ്ങും ഉണ്ടായി. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായാണ് സയനോര രംഗത്തെത്തിയിരിക്കുന്നത്.  

ഡാൻസ് വിഡിയോയിലെ അതേ വസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സയനോര പ്രതിഷേധം അറിയിച്ചത്. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാ​ഗോടെയാണ് ഗായിക ചിത്രം പങ്കുവച്ചത്.

സയനോരയുടെ ‘പ്രതിഷേധ പോസ്റ്റ്’ ഇതിനോടകം സമൂഹമാധ്യമലോകത്തു ചർച്ചയായിക്കഴി‍ഞ്ഞു. മൃദുല മുരളി, അഭയ ഹിരൺമയി, റിമി ടോമി, റിമ കല്ലിങ്കൽ, രമ്യ നമ്പീശന്‍, രഞ്ജിനി ജോസ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഗായികയെ പിന്തുണച്ചു രംഗത്തെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA