ADVERTISEMENT

ഫാഷന് പുതിയ നിർവചനവുമായി പോപ് താരം മഡോണയുടെ മകൾ ലോർഡ്സ് ലിയോൺ. മെറ്റ് ഗാല 2021ൽ വ്യത്യസ്തമായി എത്തിയാണ് ഈ ഇരുപത്തിനാലുകാരി ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്. ‘ലോല’ എന്ന പേരില്‍ അറിയപ്പെടുന്ന ലോർഡ്സ് ലിയോൺ റെഡ് കാർപറ്റിലൂടെ നടന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. 

 

ഫാഷൻ ലോകം ഉറ്റുനോക്കുന്ന മേളയായ മെറ്റ് ഗാല, പങ്കെടുക്കുന്നവർക്ക് പുത്തൻ ശൈലികൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കാറുണ്ട്. പതിവു പോലെ തന്നെ ഇത്തവണയും പുതിയ പല പരീക്ഷണങ്ങളും മെറ്റ് ഗാല റെഡ് കാർപറ്റ് കണ്ടു. ക്ഷണിക്കപ്പെട്ടവരിൽ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടാണ് ലോർഡ്സ് ലിയോൺ തിളങ്ങിയത്. 

 

പ്രമുഖ ഫാഷൻ ഡിസൈനർ ജെറമി സ്കോട്ട് ഒരുക്കിയ വസ്ത്രം ധരിച്ചാണ് ലോർഡ്സ് എത്തിയത്. ബിക്കിനി-ഡിസൈൻ ഹാൾട്ടർ ടോപ്പും നീളൻ സ്കർട്ടും സീക്വിൻ അലങ്കാരങ്ങളുമുള്ള വസ്ത്രത്തിൽ സാരിയുടേതെന്ന പോലെ ഞൊറികളും ഉണ്ടായിരുന്നു. മിനുസമാർന്ന നീളൻ മുടി വിടർത്തിയിട്ട ലോർഡ്സ് അതിഥികളെ ഒന്നാകെ ആകർഷിച്ചു. ‌‌കണ്ണുകളുടെ സ്മോക്കി ലുക്കും ന്യൂഡ് ലിപ്സ്റ്റിക്കും തിളങ്ങുന്ന ബാഗും വെള്ളി കമ്മലുകളും ഉൾപ്പെടെയുള്ള ലോർഡ്സിന്റെ ലുക്ക് മെറ്റ് ഗാലയിൽ തരംഗമായിരിക്കുകയാണിപ്പോൾ. 

 

മഡോണയുടെ ആറു മക്കളിൽ മൂത്തയാളാണ് ലോർഡ്സ് ലിയോൺ. സ്വന്തമായി അധ്വാനിച്ചാണ് ലോർഡ്സ് പഠനത്തിനും മറ്റ് ആവശ്യത്തിനുമായി പണം കണ്ടെത്തുന്നതെന്ന് അടുത്തിടെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമ്പന്നതയിൽ മുഴുകി നടക്കുന്ന പ്രതിഭയില്ലാത്ത ഒരു പെൺകുട്ടിയല്ല താനെന്ന ലോർഡ്സിന്റെ തുറന്നുപറച്ചിൽ ചർച്ച ചെയ്യപ്പെട്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com